scorecardresearch

മൈക്കിനെ വെറുതെ വിട്ടു; കേസ് അവസാനിപ്പിച്ച് പൊലീസ്

മൈക്ക് ഒന്നാം പ്രതി എന്നൊക്കെയുള്ള വിമർശനം ഉയർന്നതോടെ മുഖ്യമന്ത്രി തന്നെ കേസിൽ ഇടപെട്ടിരുന്നു.

മൈക്ക് ഒന്നാം പ്രതി എന്നൊക്കെയുള്ള വിമർശനം ഉയർന്നതോടെ മുഖ്യമന്ത്രി തന്നെ കേസിൽ ഇടപെട്ടിരുന്നു.

author-image
WebDesk
New Update
pinarayi vijayan|cm|mike issue

Pinarayi Vijayan

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണയോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ മൈക്ക് തടസ്സമുണ്ടായ സംഭവത്തിൽ കേസ് അവസാനിപ്പിച്ചു. മൈക്കിന്റെ സാങ്കേതിക പ്രശ്നമാണ് തടസ്സത്തിനു കാരണമെന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. 25ന് വൈകിട്ട് അയ്യൻകാളി ഹാളിൽനടന്ന പരിപാടിയിൽ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്.

Advertisment

പൊലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഏറെ വിവാദമായ സംഭവത്തിൽ പൊലീസ് വേഗം കേസ് അവസാനിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്കിൽ ഹൗളിംഗ് വരുത്തി പൊതുസുരക്ഷയെ ബാധിക്കും വിധം പ്രവർത്തിച്ചുവെന്നായിരുന്നു എഫ്ഐആർ. പൊലീസ് സ്വമേധയാ എടുത്ത കേസിൽ പ്രതിയാരെന്ന് വ്യക്തമാക്കിയിരുന്നില്ല. കേസെടുത്തതിന് പുറമെ മൈക്ക് ഓപ്പറേറ്റർ രഞ്ജിത്തിൽനിന്നു മൈക്കും ആംപ്ളിഫൈയറും കേബിളുകളും പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

മൈക്ക് ഒന്നാം പ്രതി എന്നൊക്കെയുള്ള വിമർശനം ഉയർന്നതോടെ മുഖ്യമന്ത്രി തന്നെ കേസിൽ ഇടപെട്ടിരുന്നു. സുരക്ഷാ പരിശോധനയല്ലാതെ എല്ലാം അവസാനിപ്പിക്കണമെന്ന് പൊലീസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും ഉടമയ്ക്ക് തിരിച്ചുനൽകി.

Advertisment
Pinarayi Vijayan Kerala News Oommen Chandy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: