തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് കു​ത്തേ​റ്റു. ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലും കത്തിക്കുത്തിലും അവസാനിച്ചത്.

പരിക്കേറ്റ ജേക്കബിന്റെ നില ഗുരുതരമാണ്. അതേസമയം പ്രതികളിലൊരാൾ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണെന്ന് വ്യക്തമായി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ബൈജുവാണ് പ്രതികളിലൊരാൾ. ഇദ്ദേഹത്തിന്റെ അച്ഛനാണ് കൂട്ടുപ്രതി. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോയി. സ്ഥലത്തെത്തിയ പൊലീസ് സംഘം സമീപത്തെ കടകളിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ