scorecardresearch
Latest News

കോഴിക്കോട് യുപി സ്വദേശിനിയായ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി; നാലു അതിഥി തൊഴിലാളികൾ പിടിയില്‍

പെണ്‍കുട്ടിയോടൊപ്പം യാത്ര ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളാണ് പിടിയിലായത്

Gang rape case, POCSO case, Thrissur

കോഴിക്കോട്: ഉത്തർപ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെ ട്രെയിനിൽവച്ച് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ അതിഥിതൊഴിലാളികളായ നാലുപേര്‍ ആര്‍.പി.എഫ്. പിടിയിലായി. പെണ്‍കുട്ടിയോടൊപ്പം യാത്ര ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ ഇകറാര്‍ ആലം(18), അജാജ് (25) എന്നിവരും ഇവര്‍ക്ക് മുറിയെടുക്കാന്‍ സഹായിച്ച ബന്ധുവായ ഷക്കീല്‍ ഷാ (42), ഇര്‍ഷാദ് (23) എന്നിവരാണ് പിടിയിലായത്.

വാരാണസിയില്‍നിന്ന് ചെന്നൈയിലെ സഹോദരിയുടെ അടുത്തേക്ക് വരികയായിരുന്നു ഖാസിപൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി. ട്രെയിനിൽവച്ചാണ് പ്രതികൾ പെൺകുട്ടിയുമായി സൗഹൃദത്തിലായത്. ചെന്നൈയിൽ ഇറങ്ങാൻ സമ്മതിക്കാതെ പെൺകുട്ടിയെ നിർബന്ധിച്ച് പാലക്കാട് എത്തിച്ചു. അവിടെനിന്നും ബസ് മാർഗം കോഴിക്കോട് എത്തിക്കുകയും പിന്നീട് പാളയം ബസ് സ്റ്റാൻഡിനു പിറകിലുള്ള വാടക മുറിയിൽ എത്തിക്കുകയുമായിരുന്നു. അവിടെ വച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

പീഡനശേഷം അവശനിലയിലായ പെണ്‍കുട്ടിയെ കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് ആര്‍.പി.എഫ്. എസ്.ഐ. ഷിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. പെണ്‍കുട്ടിയെ ചൈല്‍ഡ്ലൈന് കൈമാറി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Migrant labours arrested on 16 year old girl rape case