തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായി മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ള ഇടങ്ങളിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.

ഇന്ന് രാത്രി മുതൽ 16 ന് പുലർച്ചെ വരെ ശക്തമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.  തുലാവർഷ മഴയല്ല ഇതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തുലാവർഷത്തിന് മുന്നോടിയായി പെയ്യുന്ന മഴയാണ്. ഇത് ഈ നിലയിൽ അഞ്ച് ദിവസം കൂടി തുടരും.

വടക്ക് കിഴക്കൻ കാലവർഷം ഒക്ടോബർ അവസാന വാരം കേരളത്തിലെത്തുമെന്നാണ് വിശദീകരിച്ചിരിക്കുന്നത്. ഫിലിപ്പീൻ തീരത്ത് ന്യൂനമർദ്ദം ശക്തമാണ്. ഈ സ്ഥിതി മാറിയാൽ മാത്രമേ കാറ്റിന്റെ ദിശ മാറൂ. ഒക്ടോബർ 24 ഓടെ മാത്രമേ മഴ കേരളത്തിലെത്തൂവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ