കോട്ടയം: നഗരമധ്യത്തില്‍ മധ്യവയസ്‌കന്റെ മൃതദേഹം. വൈദ്യുത പോസ്റ്റില്‍ ചാരി വച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതേസമയം, ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഇന്നു പുലര്‍ച്ചെയാണ് തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്കു മുന്‍പിലായി മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിനോട് ചേര്‍ന്ന് ബന്ധിച്ച നിലയിലാണ് മൃതദേഹം. കമ്പിയുപയോഗിച്ച് മൃതദേഹം പോസ്റ്റില്‍ കെട്ടിവച്ചിട്ടുണ്ട്.

എന്നാല്‍ കൊലപാതകത്തിനുള്ള സാധ്യതയില്ലെന്നും തൂങ്ങിമരിച്ചതാകാം എന്നാണ് പൊലീസ് നല്‍കുന്ന സൂചന. കോട്ടയം വെസ്റ്റ് പൊലീസ് എത്തി നടപടി സ്വീകരിച്ചുവരികയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ