തിരുവനന്തപുരം: വേനല്‍ ചൂടിന് ആശ്വാസമായി സംസ്ഥാനത്തിന്റെ ചിലയിടങ്ങളില്‍ മഴ ലഭിച്ചു. തിരുവനന്തപുരത്തിന്റെയും തൃശൂരിന്റെയും ചിലയിടങ്ങളിൽ മഴ പെയ്തു. തൃശൂരില്‍ മണ്ണംപേട്ട, രാമവര്‍മ്മപുരം, കല്ലൂര്‍, ആമ്പല്ലൂര്‍ മേഖലകളിലാണ് മഴ ലഭിച്ചത്. ജില്ലയില്‍ പലയിടത്തും മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ചിലയിടങ്ങളില്‍ ശക്തമായ കാറ്റും ഉണ്ട്.

തിരുവനന്തപുരത്ത് മഴ പെയ്തപ്പോൾ

കേരളത്തിലും ലക്ഷദ്വീപിലും ഇന്ന് മുതല്‍ 21 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ കേരളത്തിലും ലക്ഷദ്വീപിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 7 മുതല്‍ 11 സെന്റീ മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

Read More: കനത്ത മഴ, പൊടിക്കാറ്റ്; മൂന്ന് സംസ്ഥാനങ്ങളിലായി 32 മരണം

കഴിഞ്ഞ ഒരു മാസത്തിലേറെയായി സംസ്ഥാനത്ത് കനത്ത ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്. അസഹ്യമായ ചൂടിൽ നിരവധി പേർക്ക് സൂര്യാഘാതമേറ്റു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.