തിരുവനന്തപുരം: തലസ്ഥാന നഗരത്തെ പേവിഷബാധ നിയന്ത്രിത മേഖലയാക്കാന്‍ നൂതന പദ്ധതിയുമായി കോർപ്പറേഷൻ. വളര്‍ത്തുനായ്ക്കള്‍ക്കു പുറമേ, തെരുവ് നായ്ക്കളെയും വന്ധ്യംകരിക്കുകയും, വാക്സിനേഷൻ നൽകുകയും അവയുടെ മുഴുവൻ വിവരങ്ങളും ഉൾപ്പെടുന്ന ഡാറ്റ ഉണ്ടാക്കുകയും ചെയ്യുന്ന പദ്ധതിയാണ് ഇപ്പോൾ ആരംഭിക്കുന്നത്. ഓരോ നായയ്ക്കും പ്രത്യേകം  മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിലൂടെ നായ്ക്കള്‍ക്ക് കൃത്യമായി പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കാനും പേവിഷബാധ നിയന്ത്രിക്കുകയുമാണ് ലക്ഷ്യം. ഇന്ത്യയില്‍ ആദ്യമായാണ് ഒരു നഗരസഭ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കണമെന്ന നിയമം രാജ്യത്ത് നിലവിലുണ്ട്. ഒരിടത്തും ഇത് പാലിക്കപ്പെടുന്നില്ല. ഈ അവസ്ഥമാറ്റുകയാണ് തിരുവനന്തപുരം നഗരസഭ. കോർപ്പറേഷൻ ആരോഗ്യസ്റ്റാന്‍റിങ് കമ്മിറ്റിക്കു കീഴില്‍ മൂന്ന് കോടി രൂപയുടേതാണ്  പദ്ധതി. നഗരസഭയുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ്  റാബീസ് ആൻഡ് അനിമൽ ബർത്ത കൺട്രോൾ പ്രോഗ്രാം  (ആർ എ ബി സി.പി)  എന്ന ഈ പദ്ധതി നടപ്പാക്കുക.

ഇനിമുതല്‍ ലൈസന്‍സ് ഇല്ലാതെ നഗരത്തില്‍ നായ്ക്കളെ വളര്‍ത്താൻ അനുവദിക്കില്ല. ലൈസന്‍സ് ലഭിക്കണമെങ്കില്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തശേഷംമൈക്രോചിപ്പ് ഘടിപ്പിക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കും. അനുസരിക്കാത്തവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.

റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിറ്റി (ആര്‍എസ്ഐഡി) നമ്പര്‍ ഉള്‍പ്പെടുത്തിയ മൈക്രോചിപ്പില്‍ നായ്ക്കളുടെ വിവരശേഖരം (ഡാറ്റാബേസ്) ഉള്‍പ്പെടുത്തും. നായയുടെ ചിത്രം പേര്, ഇനം, ഉടമസ്ഥന്‍റെ പേര്, വിലാസം ലൈസന്‍സ് എടുത്ത ദിവസം പുതുക്കേണ്ട ദിവസം വാക്സിനേഷന്‍ എടുത്ത ദിവസം വീണ്ടും എടുക്കേണ്ട ദിവസം എന്നിവ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തും. അടുത്ത വാക്സിന്‍ നല്‍കേണ്ടത് എന്നാണെന്ന് 15 ദിവസം മുമ്പ് നഗരസഭ അധികൃതര്‍ ഉടമസ്ഥനെ മൊബൈല്‍ മെസേജിലൂടെ അറിയിക്കും. വാക്സിനേഷന്‍ എടുക്കാതെയോ, ലൈസന്‍സ് പുതുക്കാതെയോ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

തെരുവ് നായ്ക്കളെ പിടികൂടി വാക്സിനേഷന്‍ നല്‍കിയ ശേഷം വന്ധ്യംകരിച്ച് മൈക്രോചിപ്പ് ഘടിപ്പിച്ച് തിരിച്ചുവിടും. നായയുടെ ചിത്രം സഹിതമുള്ള ഡാറ്റാബേസ് ചിപ്പില്‍ രേഖപ്പെടുത്തുകയും ചെയ്യും. വളർത്തുനായകളുടെ കാര്യത്തിലെന്ന പോലെ തെരുവ് നായകളുടെയും ഡാറ്റാബേസ് ശേഖരിക്കും.അവയുടെ ഇനം, വർഗം, നിറം, വാക്സിനേഷൻ എടുത്ത തീയതി, വന്ധ്യംകരണം സംബന്ധിച്ച വിവരങ്ങൾ എന്നിവ ഉണ്ടാകും. ഇത്  കൂടാതെ പതിവായി നായയെ കാണപ്പെടുന്ന സ്ഥലവും ഉള്‍പ്പെടുത്തും. നായ്ക്കളെ നിരീക്ഷിക്കാന്‍ അഞ്ച് ഡോക്ടര്‍മാർ, അഞ്ച് വെറ്റിനറി അസിസ്റ്റന്‍റുമാർ, നായപിടുത്തക്കാര്‍, പരിശീലകര്‍ എന്നിവരടങ്ങുന്ന സംഘത്തെ നഗരസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാര്‍ഡ് അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

തെരുവ് നായ്ക്കളെ പിടികൂടി വാക്സിനേഷന്‍ നല്‍കിയ ശേഷം വന്ധ്യംകരിച്ച് ഘടിപ്പിക്കുന്ന മൈക്രോചിപ്പ്

പദ്ധതിയുടെ ആദ്യഘട്ടത്തിന് ബുധനാഴ്ച തുടക്കമാകും. നെതര്‍ലണ്ടില്‍നിന്ന് ഇതിനാവശ്യമായ പതിനായിരം മൈക്രോചിപ്പുകള്‍ ഇ-ടെണ്ടര്‍ മുഖേന വാങ്ങിയിട്ടുണ്ട്. 35000 ചിപ്പുകളാണ് നഗരത്തിനാവശ്യം. 25500 വളര്‍ത്തുനായകളും 9500 തെരുവ് നായ്ക്കളും നഗരത്തിലുണ്ടെന്നാണ്  2012 ലെ കണക്ക്.  പുതിയ കണക്കിൽ നായകളുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിൽ അതിനാവശ്യമായ ചിപ്പ് പിന്നീട് വാങ്ങാനാണ് തീരുമാനം.

ശസ്ത്രക്രിയയില്ലാതെ തൊലിയിലൂടെ കഴുത്തിനടിയില്‍ ഘടിപ്പിക്കാവുന്ന ബയോ കോംപാക്ടബിൾ ഗ്ലാസ് സംവിധാനമുള്ള ചിപ്പുകളാണ് ഉപയോഗിക്കുന്നത്. അണുബാധയുണ്ടാകാതെ നായ്ക്കളുടെ ജീവിതാവസാനംവരെ ഇത് തൊലിക്കുള്ളിലുണ്ടാകുമെന്ന് പദ്ധതിയുടെ നിര്‍വഹണച്ചുമതലയുള്ള സീനിയര്‍ വെറ്റിനറി സര്‍ജൻ ഡോ. ഇ ജി പ്രേം ജയിന്‍ പറഞ്ഞു.

തെരുവ് നായക്കളുടെ എണ്ണം ഇല്ല, ഉപേക്ഷിക്കപ്പട്ട് തെരുവ് നായ ആയതാണോ,​അതോ ജനിച്ചതേ തെരുവിലാണോ എന്നൊന്നുമുളള​ വിവരങ്ങളൊന്നും നിലവിൽ​ തെരുവ് നായ സംബന്ധിച്ച ഇല്ല്. ഇവ ശേഖരിച്ച് അതിന്റെ ഫൊട്ടോ, ലൊക്കേഷൻ. ബ്രീഡ്, ഏജ്, സെ്ക്സ്, കളർ,  എന്ന് സ്റ്റെറിലൈസ് ചെയ്തു? എവിടെയാണ്? ​എന്നാണ് വാക്സിനേറ്റ് ചെയ്ത്?  അടുത്ത വാക്സിനേഷൻ ഡേറ്റ്  എന്നിവ രേഖപ്പെടുത്തി ഡാറ്റാ ബേസ്  ഉണ്ടാക്കും.  ഇതിനായുളള​സോഫ്റ്റ് വെയർ  ഇൻഫർമേഷ ൻ കേരള മിഷൻ  ചെയ്യുന്നുണ്ട്. ​ഓരോ നായയ്ക്കും  15 അക്ക ഡിജിറ്റൽ നമ്പർ ഉണ്ടാകും അതും ഡാറ്റാ യുമായി ലിങ്ക് ചെയ്യുന്ന മൈക്രോചിപ്പ് ആപ്ലിക്കേറ്ററും റീഡറും  ഉണ്ടാകും. റീഡർ വച്ച് സ്കാൻ ചെയ്യുമ്പോൾ വരുന്ന ഡിസ്‌പ്ലേയിൽ  നായയുടെ ചരിത്രം  ലഭിക്കും.

നായ കടിക്കുന്ന പോലുളള​സംഭവമുണ്ടാകുമ്പോൾ  നിലവിലുണ്ടാകുന്ന അരക്ഷിതവും ഭയപ്പെടുത്തുന്നതുമായ അന്തരീക്ഷം ഒഴിവാക്കാനാകും. അഞ്ച്‌ വർഷം കൊണ്ട് തെരുവ് നായ കളുടെ എണ്ണം  പകുതി കണ്ട് കുറയ്ക്കാൻ ​ഈ നടപടികൾ വഴി സാധിക്കും പത്ത് ശതമാനം വച്ച്  ഒരുവർഷം കുറയും പുതിയ പ്രജനനം നടക്കാത്ത സാഹചര്യത്തിൽ തെരുവിൽ കൂടുതൽ നായകൾ വരാനുളള​സാധ്യത കുറയും. ലൈസൻസ് ഉളള നായകളെ തെരുവിൽ വിടാൻ സാധിക്കാത്തതിനാൽ അങ്ങനയെും നായ്ക്കളുടെ എണ്ണം വർധിക്കില്ല.ഓരോ വർഷവും പത്തു ശതമാനം നായ്ക്കൾ വീതം സ്വാഭാവികമായി കുറയുന്നതിനാൽ അഞ്ച് വർഷം കൊണ്ട് തെരുവ് നായക്കളുടെ എണ്ണം ഇന്നുളളതിന്റെ പകുതിയായി 2022 ഓടെ കുറയും. പിന്നീട് സ്വാഭാവികമായി നായ ശല്യം ഇല്ലാത്ത നഗരമായി തിരുവനന്തപുരം മാറിത്തീരുമെന്ന പ്രതീക്ഷയിലാണ് ഈ പദ്ധതിയുമായി കോർപ്പറേഷൻ മുന്നോട്ടു പോകുന്നത്.

വളർത്തുനായ്ക്കൾക്ക് ചിപ്പ് , ഐഡന്റിഫിക്കേഷനും നൽകുമ്പോൾ  മൃഗത്തിന്റെ ഡാറ്റായക്ക് ഒപ്പം ഉടമസ്ഥന്റെ വിവരങ്ങൾ​ കൂടി ചേർത്താകും ലൈസൻസ് നൽകുക. 12 മാസം കാലാവധി കഴിയുമ്പോൾ ലൈസൻസ് പുതുക്കണം. ഇതിന്  ചെയ്യുന്നതിന് റിമൈൻഡർ അയക്കും. നഗരസഭയ്ക്കകത്ത് എല്ലാ നായ്കളെയും  വാക്സിനേറ്റ് ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന പ്രേം ജയിൻ പറഞ്ഞു. വളർത്തുനായക്കളുടെ റജിസ്ട്രേഷൻ മൃഗാശുപത്രിയിൽ ഫോം നൽകും. ഇതേ റജിസ്ട്രേഷൻ ഓൺ ലൈനായും നടത്താം. ഇ പേമേന്റ് 100 രൂപ ഫീസ്  നൽകണം. ഈ മെയിലിലുളള എല്ലാവർക്കും  അതിലൂടെ തന്നെ ലൈസൻസ് തിരികെ ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.