പിറവം: സിഎ വിദ്യാർഥിനിയുടെ മരണത്തിൽ പിടിയിലായ ക്രോണിൻ അലക്സാണ്ടറിന് എതിരെ പോക്സോ ചുമത്തി. പ്രായപൂർത്തിയാകും മുൻപേ മിഷേലിനെ ഉപദ്രവിച്ചിരുന്നുവെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പോക്സോ കുറ്റം ചുമത്തിയത്. നേരത്തെ ക്രോണിനെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു.

ഈ വർഷം ജനുവരിയിലാണ് പിറവം സ്വദേശിനിയായ മിഷേൽ ഷാജിക്ക് 18 വയസ്സ് തികഞ്ഞത്. എന്നാൽ 2 വർഷയമായി മിഷേലുമായി അടുപ്പത്തിലായിരുന്നു എന്ന് ക്രോണിൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഈ കാലയളവിൽ പെൺകുട്ടിയെ ക്രോണിൻ ഉപദ്രവിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ക്രോണിന്റേയും മിഷേലിന്റെയും സുഹൃത്തുക്കളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പോക്സോ ചുമത്താൻ തീരുമാനിച്ചത്. ഇക്കാര്യം കാണിച്ച് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കോടതിക്ക് റിപ്പോർട്ട് നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ