Latest News

എംജി സർവകലാശാല: വിദ്യാർത്ഥിനിയുടെ സമരം അവസാനിച്ചു

വൈസ് ചാൻസലർ ഡോ സാബു തോമസുമായി നടത്തിയ ചർച്ചക്കൊടുവിലാണ് സമരം പിൻവലിക്കാനുള്ള തീരുമാനം

mg university, education news, ie malayalam

കോട്ടയം: എംജി സർവകലാശാലയിൽ ഗവേഷക വിദ്യാർഥിനി നടത്തിയിരുന്ന സമരം അവസാനിച്ചു. വൈസ് ചാൻസലർ ഡോ സാബു തോമസുമായി നടത്തിയ ചർച്ചക്കൊടുവിലാണ് സമരം പിൻവലിക്കാനുള്ള തീരുമാനം. താൻ ഉന്നയിച്ച ആവശ്യങ്ങൾ സർവകലാശാല അംഗീകരിച്ചതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് വിദ്യാർത്ഥിനി മാധ്യമങ്ങളോട് പറഞ്ഞു.

നാനോ സയൻസ് വിഭാഗത്തിലെ ഗവേഷകയാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയിരുന്നത്. നാനോ സയൻസ് തലവൻ നന്ദകുമാർ കളരിക്കൽ തന്റെ ഗവേഷണത്തോട് പ്രതികൂലമായ തരത്തിൽ ഇടപെട്ടെന്നും തനിക്ക് ജാതി വിവേചനം നേരിട്ടിരുന്നതായും ഗവേഷക വിദ്യാർത്ഥിനി പറഞ്ഞിരുന്നു.

Also Read: കേസ് ജോജു- സിപിഎം ഒത്തുകളിയെന്ന് കോണ്‍ഗ്രസ്; ടോണി ചമ്മണി ഉള്‍പ്പെടെയുള്ളവർ കീഴടങ്ങി

തിങ്കളാഴ്ച വിസിയുമായി നടന്ന ചർച്ചയിൽ ഗവേഷണത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുമെന്ന് വിദ്യാർത്ഥിനിക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. നന്ദകുമാർ കളരിക്കലിനെ ഐഐയുസിഎന്നിൽ നിന്ന് നീക്കിയതായി ചർച്ചക്ക് ശേഷം വിദ്യാർത്ഥിനി മാധ്യമങ്ങളോട് പറഞ്ഞു. തന്റെ എല്ലാ ആവശ്യങ്ങളും സര്‍വകലാശാല അംഗീകരിച്ചുവെന്നും അവർ വ്യക്തമാക്കി.

ഗവേഷണത്തിന് ആവശ്യമായ എല്ലാ സാമഗ്രികളും നൽകുമെന്നും മുടങ്ങിക്കിടക്കുന്ന ഫെലോഷിപ്പ് തടസ്സങ്ങള്‍ മാറ്റി അനുവദിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും സർവകലാശാല വിദ്യാർത്ഥിനിക്ക് ഉറപ്പ് നൽകി. 020 മാര്‍ച്ച് 24 മുതല്‍ നാലുവര്‍ഷം ഗവേഷണകാലയളവ് ദീര്‍ഘിപ്പിച്ച് നല്‍കാനും തീരുമാനമായി. സമരസംബന്ധമായ യാതൊരു പ്രതികാര നടപടികളും ഉണ്ടാവുകയില്ല എന്നും സർവകലാശാല ഉറപ്പ് നൽകിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mg university research student protest discussion with vc

Next Story
നഷ്‌ടത്തിലോടുന്ന കെഎസ്ആർടിസി ബസുകൾ 31 മുതൽ നിർത്തലാക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com