scorecardresearch

മാര്‍ക്ക് ലിസ്റ്റിന് ഒന്നര ലക്ഷം കൈക്കൂലി; എംജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍

പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിനി 1.25 ലക്ഷം രൂപ ബാങ്ക് വഴി നല്‍കി. ബാക്കി തുക കൂടി എല്‍സി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു വിദ്യാര്‍ഥിനി വിജിലന്‍സിനെ സമീപിച്ചത്

പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിനി 1.25 ലക്ഷം രൂപ ബാങ്ക് വഴി നല്‍കി. ബാക്കി തുക കൂടി എല്‍സി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു വിദ്യാര്‍ഥിനി വിജിലന്‍സിനെ സമീപിച്ചത്

author-image
WebDesk
New Update
Bribery case, MG University, Vigilance, ie malayalam

കോട്ടയം: മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ എം ജി സര്‍വകലാശാല ജീവനക്കാരിയെ വിജിലന്‍സ് പിടികൂടി. എം ബി എ സെക്ഷനിലെ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സി ജെ എല്‍സിയാണു പിടിയിലായത്. ഇന്നുച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.

Advertisment

മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ എംബിഎ വിദ്യാര്‍ഥിനിയില്‍നിന്ന് ഒന്നര ലക്ഷം രൂപയാണ് ആര്‍പ്പൂക്കര സ്വദേശിയായ എല്‍സി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഏറ്റുമാനൂര്‍ കോളജിലെ വിദ്യാര്‍ഥിയായ പത്തനംതിട്ട സ്വദേശിയായ 1.10 ലക്ഷം രൂപ ബാങ്ക് വഴി നല്‍കി. ബാക്കി തുക കൂടി എല്‍സി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു വിദ്യാര്‍ഥി വിജിലന്‍സ് എസ്പി വിജി വിനോദ്കുമാറിന് പരാതി നല്‍കുകയായിരുന്നു.

നാല് സെമസെമസ്റ്ററുകളിലായി എട്ട് വിഷയങ്ങളില്‍ പരാജയപ്പെട്ട വിദ്യാര്‍ഥിനി സപ്ലിമെന്ററി പരീക്ഷയിലൂടെ വിജയിച്ചിരുന്നു. ഫലമറിയാന്‍ സമീപിച്ച തന്നോട് പരാജയപ്പെട്ടുവെന്നും വിജയിപ്പിച്ചു നല്‍കാന്‍ ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നുമാണ് വിദ്യാര്‍ഥിനി വിജിലന്‍സിനോട് വെളിപ്പെടുത്തിയത്. സ്വര്‍ണമാല പണയം വച്ച് ഒരു ലക്ഷം രൂപ ബാങ്ക് വഴി എല്‍സിയുടെ അക്കൗണ്ടിലേക്ക് നല്‍കി. 25,000 രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 10,000 രൂപ നല്‍കി.

Also Read: കേരളം ഞെട്ടുന്ന പല തെളിവുകളും ദിലീപിന്റെ സഹോദരീ ഭര്‍ത്താവിന്റെ ഫോണിലുണ്ട്: ബാലചന്ദ്രകുമാര്‍

Advertisment

കഴിഞ്ഞദിവസം പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷ നല്‍കിയ വിദ്യാര്‍ഥിനിയോട് ഇത് ഉടനെ ലഭിക്കാന്‍ 15,000 രൂപ എല്‍സി ആവശ്യപ്പെട്ടു. ഇതിനിടെ പരീക്ഷ സ്വന്തം നിലയില്‍ പാസായതായി മനസിലാക്കിയ വിദ്യാര്‍ഥിനി വിജിലന്‍സ് എസ്പിക്കു പരാതി നല്‍കുകയായിരുന്നു.

വിജിലന്‍സ് രാസവസ്തു പുരട്ടി കൈമാറിയ 15,000 രൂപ വിദ്യാര്‍ഥിനിക്കു കൈമാറി. വിദ്യാര്‍ഥിനി പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയതിനു തൊട്ടുപിന്നാലെ റേഞ്ച് ഡിവൈ എസ്പി വിശ്വനാഥന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം എല്‍സിയെ പിടികൂടുകയായിരുന്നു.
എംജി സര്‍വകലാശാല എംപ്ലോയീസ് അസോസിയേഷന്‍ അംഗമായ എല്‍സിയെ സംഘടനയില്‍നിന്നു പുറത്താക്കി.

Bribe Mg University Vigilance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: