കോട്ടയം: എംജി സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന കോളേജ് യുണിയൻ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഒരു വിഭാഗം സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ചിരിക്കുന്ന സമരത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. അടുത്ത ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടത്തുമെന്നും സർവകലാശാല അറിയിച്ചു.

നേരത്തെ അറിയിച്ച പ്രകാരം നാളെയായിരുന്നു വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഉൾപ്പടെ പൂർത്തിയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ