scorecardresearch

സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവം: എം ജി സര്‍വകലാശാല രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

എം ജി സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍.

എം ജി സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍.

author-image
WebDesk
New Update
mg university| education news| ie malayalam

സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവം: എം ജി സര്‍വകലാശാലയില്‍ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: എം ജി സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ സംഭവത്തില്‍ രണ്ടു ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. മുന്‍ സെക്ഷന്‍ ഓഫീസറെയും നിലവിലെ സെക്ഷന്‍ ഓഫീസറെയുമാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Advertisment

മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.എം. ശ്രീജിത്താണ് വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സി.ടി. അരവിന്ദകുമാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 54 ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ ഹോളോഗ്രാം പതിക്കാത്ത ഫോര്‍മാറ്റുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താന്‍ ജോയിന്റ് രജിസ്ട്രാര്‍ തലത്തില്‍ വിശദമായ അന്വേഷണം നടത്തും. സെക്ഷനിലെ എല്ലാ ജീവനക്കാരെയും മറ്റ് സെക്ഷനുകളിലേക്കു മാറ്റും. പൊലീസില്‍ പരാതി നല്‍കാനും സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്. കാണാതായ സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവാക്കി സീരിയല്‍ നമ്പരുകള്‍ പ്രസിദ്ധീകരിക്കും. ഈ വിഷയത്തില്‍ സര്‍വകലാശാല ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് രജിസ്ട്രാര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കുമെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു.

Advertisment

പേരെഴുതാത്ത 154 സര്‍ട്ടിഫിക്കറ്റുകളാണ് സര്‍വകലാശാലയില്‍ നിന്ന് കാണാതായത്. 100 ബിരുദ സര്‍ട്ടിഫിക്കറ്റുകളും 54 പി.ജി. സര്‍ട്ടിഫിക്കറ്റുകളുമാണ് കാണാതായത്. അഞ്ചുമാസങ്ങള്‍ക്ക് മുന്‍പാണ് 100 യു.ജി. സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായത്. 54 പി.ജി. സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായത് ഒരാഴ്ചയായി.

Mg University Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: