കൊച്ചി: ന​ട​നും എം​എ​ൽ​എ​യു​മാ​യ മു​കേ​ഷി​നെ​തി​രെ യുവതി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ പ്രതിഷേധത്തിന് ഒരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. എംഎല്‍എയുടെ ഓഫീസിലേക്ക് ഡിസിസി മാര്‍ച്ച് നടത്തും. അതേസമയം പാര്‍ട്ടികളുടെ പ്രതിഷേധങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിച്ച ടെസ് ജോസഫ് രംഗത്തെത്തിയിട്ടുണ്ട്.

ഇ​ത് ത​ന്‍റെ മാ​ത്രം ക​ഥ​യാ​ണെ​ന്നും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ അ​വ​രു​ടെ അ​ജ​ൻ​ഡ​ക​ൾ​ക്കാ​യി ഇ​തി​നെ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ടെ​സ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. എ​ന്‍റെ ക​ഥ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​പ്പെ​ട്ട​താ​യി അ​റി​യു​ക​യും കാ​ണു​ക​യും ചെ​യ്യു​ന്നു. എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് ഇ​താ​ണ്- ഇ​ത് എ​ന്‍റെ ക​ഥ​യാ​ണ്, നി​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ​മ​ല്ല. മു​കേ​ഷി​ന്‍റെ വീ​ട്ടി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി വി​ഷ​യം രാ​ഷ്ട്രീ​യ​മാ​ക്കി​യ​ത് ശ​രി​യാ​യി​ല്ല. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ അ​വ​രു​ടെ അ​ജ​ൻ​ഡ​ക​ൾ​ക്കാ​യി എ​ന്‍റെ ക​ഥ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല- ടെസ് പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. സം​വി​ധാ​ന​ങ്ങ​ളി​ൽ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന സ്ത്രീ​ക​ളു​ടെ ഭാ​ഗം ശ​രി​യാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് താ​ൻ നേ​രി​ട്ട പ്ര​ശ്നം തു​റ​ന്നു​പ​റ​ഞ്ഞ​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

19 വ​ർ​ഷം മു​ൻ​പ് ഒ​രു സ്വ​കാ​ര്യ ചാ​ന​ൽ പ​രി​പാ​ടി​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നി​ടെ ചെ​ന്നൈ​യി​ലെ ത​ന്‍റെ ഹോ​ട്ട​ൽ​മു​റി​യി​ലേ​ക്ക് തു​ട​രെ ഫോ​ണ്‍ ചെ​യ്ത് മു​കേ​ഷ് ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു ടെസ് ജോ​സ​ഫി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നാ​യി​രു​ന്ന മു​കേ​ഷി​ന്‍റെ ശ​ല്യം സ​ഹി​ക്കാ​നാ​വാ​തെ താ​ൻ പി​ന്നീ​ട് സു​ഹൃ​ത്തി​ന്‍റെ മു​റി​യി​ലേ​ക്കു മാ​റി. ഇ​തി​നു പി​ന്നാ​ലെ അ​ടു​ത്ത എ​പ്പി​സോ​ഡി​ന്‍റെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് ത​ന്‍റെ മു​റി മു​കേ​ഷി​ന്‍റെ മു​റി​യു​ടെ തൊ​ട്ട​ടു​ത്തേ​ക്ക് മാ​റ്റാ​ൻ ഹോ​ട്ട​ൽ അ​ധി​കൃ​ത​രോ​ട് മു​കേ​ഷ് ആ​വ​ശ്യ​പ്പെ​ടു​ക​യും അ​വ​ർ അ​തു ചെ​യ്യു​ക​യും ചെ​യ്തു.

അ​ന്ന് ത​ന്‍റെ ബോ​സാ​യി​രു​ന്ന തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ ഡെ​റ​ക് ഒ​ബ്രി​യ​നോ​ട് കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​ക്കി​യ​പ്പോ​ൾ അ​ദ്ദേ​ഹം അ​ടു​ത്ത ഫ്ളൈ​റ്റി​ൽ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ ത​ന്നെ സ​ഹാ​യി​ച്ചു​വെ​ന്നും അ​തി​ന് അ​ദ്ദേ​ഹ​ത്തോ​ട് ന​ന്ദി പ​റ​യു​ന്ന​താ​യും ടെ​സ് ജോ​സ​ഫ് ട്വി​റ്റ​റി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ത​നി​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ടെ​സ് ജോ​സ​ഫി​നെ അ​റി​യി​ല്ലെ​ന്ന് മു​കേ​ഷ് പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തെ കു​റി​ച്ച് ഓ​ർ​മ​യി​ല്ലെ​ന്നും ആ​രോ​പ​ണ​ത്തെ ചി​രി​ച്ച് ത​ള്ളു​ന്ന​താ​യും അ​ദ്ദേ​ഹം ഒ​രു ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook