Latest News

കോവിഡ് സാഹചര്യങ്ങളിൽ ആത്മഹത്യ ചെയ്ത കച്ചവടക്കാർക്ക് നഷ്ടപരിഹാരം: ആവശ്യം പരിഗണിക്കാൻ സർക്കാരിനോട് ഹൈക്കോടതി

രണ്ട് മാസത്തിനകം പരാതിയിൽ തിരുമാനമെടുക്കാൻ കോടതി നിർദേശിച്ചു

Kerala High Court

കൊച്ചി: കോവിഡ് സാഹചര്യങ്ങളിൽ ആത്മഹത്യ ചെയ്ത കച്ചവടക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.

തൃശൂർ ചിയാരം സ്വദേശി സോംദേവ് രാജൻ പാറമേൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചിഫ് ജസ്റ്റീസ് എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. കോവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഏർപ്പെടുത്തിയ ലോക് ഡൗൺ മൂലം സാമ്പത്തിക തകർച്ച നേരിട്ട കച്ചവടക്കാർ ജീവനൊടുക്കിയെന്നും ഇവരുടെ കുംടുംബങ്ങൾ പ്രതിസന്ധിയിലായന്നും ചുണ്ടിക്കാട്ടിയാണ് ഹർജി.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഹർജി. നഷ്ടപരിഹാരം നൽകുന്നതിന് കർമപദ്ധതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലന്നും പരാതി പരിഗണിക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ബോധിപ്പിച്ചു. നയപരമായ കാര്യമാണെന്നും നിവേദനം പരിഗണിക്കാമെന്നും സർക്കാർ അറിയിച്ചു. രണ്ട് മാസത്തിനകം പരാതിയിൽ തിരുമാനമെടുക്കാൻ കോടതി നിർദേശിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Merchants suicides during covid time highcourt asks government to consider compensation

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com