കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം. ജിഎസ്ടിയിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കടകൾ അടച്ച് സമരം ചെയ്യാൻ സംഘടന തീരുമാനിച്ചത്. ജിഎസ്ടി വേണോ വാറ്റ് വേണോ എന്ന് തീരുമാനിക്കാനുള്ള അവകാശം തങ്ങള്‍ക്ക് നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നവംബർ 1 ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ അറിയിച്ചു.
