തിരുവനന്ത​പു​രം: ജി​എ​സ്ടി​യു​ടെ പേ​രി​ൽ ദ്രോ​ഹി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ജൂലൈ 11 സംസ്ഥാന വ്യാപകമായി ക​ട​യ​ട​പ്പ് സ​മ​രം. കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ളും ഹോ​ട്ട​ലു​ക​ളും സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ന​സ​റു​ദ്ദീ​ൻ അ​റി​യി​ച്ചു.

വേണ്ടത്ര അടിസ്ഥാന സൗകര്യവും പഠനവും വ്യക്തതയുമില്ലാതെ നടപ്പിലാക്കിയ ജി.എസ്.ടി ക ച്ചവടക്കാരെയും പൊതുജനങ്ങളെയും തമ്മിലടിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത് എന്ന് വ്യാപാരികൾ ആരോപിക്കുന്നു. ചെറിയ നിരക്കിൽ നികുതി അടച്ച് സ്റ്റോക് ചെയ്ത പല സാധനങ്ങൾക്കും ജി എസ് ടി യിൽ പതിനെട്ട് ശതമാനത്തിൽ കൂടുതൽ നിരക്കാണുള്ളത് , ഇത്തരം സാധനങ്ങൾ എം.ആർ.പി വിലയിൽ വിറ്റാൽ കനത്ത നഷ്ടം സഹിക്കേണ്ടി വരും എന്നും വ്യാപാരികൾ പറയുന്നു.

ജി.എസ്.ടി സുഗമമായി നടപ്പിലാക്കുന്നതിനും റിട്ടേൺ സമർപ്പിക്കുന്നതിനും മൂന്ന് മാസം അനുവദിക്കുമെന്ന സർക്കാർ ഉറപ്പ് പാലിക്കാതെ ലീഗൽ മെട്രോളജിയേയും വാണിജ്യനികുതി ഉദ്യോഗസ്ഥരെയും അനധിക്യതമായി പരിശോധന നടത്തി ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികൾക്കെതിരെയാണ് സമരം നടത്തുന്നത് എന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി പ്രവർത്തകർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ