കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ 30 ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. 500, 1000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. മൂന്ന് കോഴിക്കോട് സ്വദേശികളില്‍ നിന്നുമാണ് നോട്ടുകള്‍ പിടികൂടിയത്. ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

നോട്ട് നിരോധനത്തിലൂടെ അസാധുവാക്കപ്പെട്ട പത്തിലധികം നോട്ടുകള്‍ കൈവശം വെച്ചാല്‍ കുറഞ്ഞത് 10,000 രൂപ ഈടാക്കുന്നതടക്കമുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സ്‌പെസിഫൈഡ് ബാങ്ക് നോട്ട് ആക്ട് 2017ന് പാര്‍ലമെന്റ് സമ്മേളനത്തില്‍ അനുമതി ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ ഉപയോഗിച്ച് സമാന്തര സമ്പദ് വ്യവസ്ഥയുണ്ടാക്കിയേക്കുമെന്ന ആശങ്കയിലായിരുന്ന സര്‍ക്കാര്‍ നിയമ നിര്‍ദേശം നടത്തിയിരുന്നത്.

നിയമം പ്രാബല്യത്തില്‍ വന്നതോടെ പത്തിലധികം പഴയ നോട്ടുകള്‍ കൈവശം വെക്കുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കുകയും 10,000 രൂപയോ കൈവശമുള്ള നോട്ടുകളുടെ അഞ്ചിരട്ടി തുകയോ പിഴയായി ഈടാക്കുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ