/indian-express-malayalam/media/media_files/SiTdHpdHPVP4WUDppNqS.jpg)
ഗ്രൂപ്പ് ക്യാപ്റ്റനായാണ് പ്രശാന്ത് ബാലകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടത്
ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗൻയാനിൽ പരിശീലനം നടത്തുന്ന നാല് ബഹിരാകാശ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. മലയാളികളുടെ അഭിമാനം വാനോളം ഉയർത്തി പാലക്കാട് സ്വദേശിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരും സംഘത്തിൽ ഇടംപിടിച്ചു. അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാംശു ശുക്ല എന്നിവരാണ് സംഘത്തിലെ മറ്റു അംഗങ്ങൾ.
വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി യാത്രികരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയത്. 140 കോടി ജനങ്ങളുടെ അഭിലാഷങ്ങൾ ഉൾക്കൊള്ളുന്ന നാലു ശക്തികളാണ് ബഹിരാകാശ ദൗത്യത്തിനായി നയോഗിത്തപ്പെട്ടവർ എന്നാണ് യാത്രകരെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി പറഞ്ഞത്.
ദൗത്യ സംഘത്തെ നയിക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റനായാണ് മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനെ തിരഞ്ഞെടുത്തത്. മനുഷ്യ ബഹിരാകാശ ദൗത്യത്തിനായി റഷ്യയിൽ പരിശീലനം നേടിയ പ്രശാന്ത് ബാലകൃഷ്ണൻ, നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. പാലക്കാട് നെൻമാറ സ്വദേശി റിട്ടയേർഡ് എൻജിനീയർ വിളമ്പിൽ ബാലകൃഷ്ണന്റെയും, പ്രമീളയുടെയും മകനാണ് പ്രശാന്ത്.
രണ്ട് സഹോദരന്മാരാണ് പ്രശാന്തിനുള്ളത്, ഇവർ വിദേശത്ത് സ്ഥിരതാമസക്കാരാണ്. സഹോദരി തൃശ്ശൂരിലാണ് താമസിക്കുന്നത്. ദൗത്യ സംഘത്തിൽ പ്രശാന്തും ഇടംപിടിച്ചെന്ന പ്രഖ്യാപനത്തിന് പിന്നാലെ, 2024 ജനുവരി 17ന് പ്രശാന്തിനെ വിവാഹം കഴിച്ചതായി മലയാളം സിനിമാ താരം ലെന വെളിപ്പെടുത്തിയിരുന്നു.
PM #NarendraModi on Feb 27 announced the names of the four astronauts that will fly to low-Earth orbit as part of the Indian Space Research Organisation’s #Gaganyaan, which will be the first crewed Indian space mission.
— The Indian Express (@IndianExpress) February 27, 2024
The PM made the announcement while visiting the Vikram… pic.twitter.com/DWlW6xiHjV
പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിൽ പഠനം പൂർത്തിയാക്കുന്നതിനിടെയാണ് നാഷണൽ ഡിഫൻസ് അക്കാദമിയിൽ പ്രവേശനം ലഭിക്കുന്നത്. 1999-ൽ കമ്മീഷൻഡ് ഓഫീസറായി എയർഫോഴ്‌സിന്റെ ഭാഗമായി. സുഖോയ് യുദ്ധവിമാനങ്ങൾ പറത്തുന്ന ഫൈറ്റർ പൈലറ്റാണ് പ്രശാന്ത് ബാലകൃഷ്ണൻ. ക്യാറ്റ് എ ഫ്ലൈയിംഗ് ഇൻസ്ട്രക്ടറും 3,000 മണിക്കൂറോളം ഫ്ലൈയിംഗ് എക്സ്പീരിയിൻസുമുള്ള ടെസ്റ്റ് പൈലറ്റുമാണ് അദ്ദേഹം. "Su-30 MKI, MiG-21, MiG-29, Hawk, Dornier, An-32" തുടങ്ങിയ വിവിധ വിമാനങ്ങൾ പറത്തിയിട്ടുള്ള അനുഭവപാഠവത്തോടെയാണ് പ്രശാന്ത് ദൗത്യത്തിനായി തയ്യാറാകുന്നത്.
അലബാമയിലെ യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരംദം നേടിയിട്ടുള്ള പ്രശാന്ത്, റഷ്യയിലെ പരിശീലനത്തിന് പുറമെ ബംഗളൂരുവിലെ ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെൻ്ററിലും പരിശീലനം നേടിയിട്ടുണ്ട്.
സംഘത്തിലെ നാലുപേരിൽ, മൂന്ന് അംഗ സംഘത്തെ മൂന്ന് ദിവസത്തെ ദൗത്യത്തിനായി 400 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് അയച്ച്, ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രായുടെ കഴിവ് തെളിയിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. കടലിൽ ലാൻഡുചെയ്തായിരിക്കും യാത്രികർ ഭൂമിയിലേക്ക് മടങ്ങിയെത്തുക.
യാത്രികരെ സുരക്ഷിതമായി ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ഹ്യൂമൻ-റേറ്റഡ് ലോഞ്ച് വെഹിക്കിൾ, യാത്രികർക്കായി ബഹിരാകാശത്ത് ഭൂമിക്ക് സമാനമായ അന്തരീക്ഷം ഒരുക്കുന്ന ലൈഫ് സപ്പോർട്ട് സിസ്റ്റം, ക്രൂ എമർജൻസി എസ്‌കേപ്പ് എന്നിവ ഉൾപ്പെടെ നിരവധി നിർണായക സാങ്കേതിക വിദ്യകളുടെ വികസനം എന്നിവ ഗഗൻയാൻ ദൗത്യത്തിൻ്റെ മുൻവ്യവസ്ഥകളിൽ ഉൾപ്പെടുന്നു.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.