താനൂർ: നാളെ ഹര്‍ത്താല്‍. നബിദിന റാലിക്കിടയില്‍ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു ഞായറാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ താനൂര്‍ നിയോജകമണ്ഡലത്തില്‍ യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ആറു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കു സംഭവത്തില്‍ പരിക്കേറ്റിരുന്നു.

ഇന്ന് രാവിലെയാണ് താനൂരില്‍ ഇ.കെ – എ.പി വിഭാഗക്കാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സി.പി.എമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് ആരോപിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ