നിപ്പ വൈറസ് രോഗബാധയെ ചെറുക്കാനുളള മരുന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തി. റിബവൈറിൻ എന്ന മരുന്നാണ് എത്തിച്ചത്. മലേഷ്യയിൽ നിന്നാണ് ഈ മരുന്ന് ഇറക്കുമതി ചെയ്തത്.
റിബവൈറിൻ ഗുളിക കോഴിക്കോട് കോഴിക്കോട് മെഡിക്കൽ കോളജിലാണ് എത്തിച്ചത്. രണ്ടായിരം ഗുളികകൾ ആദ്യ ഘട്ടത്തിൽ എത്തി. ബാക്കി എണ്ണായിരം ഗുളികകൾ നാളെ എത്തും.
മരിച്ച പതിമൂന്ന് പേരിൽ പതിനൊന്ന് പേർക്കും നിപ്പ ബാധയാണെന്ന് കണ്ടെത്തി. മലപ്പുറത്ത് നിപ്പ രോഗബാധയുണ്ടായത് കോഴിക്കോട് നിന്നുമാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി.
നിപ്പ വൈറസ് ബാധിച്ച പതിനൊന്ന് പേർ മരിച്ചു. പതിമൂന്ന് പേർക്കാണ് നിപ്പ വൈറസ് ബാധ പിടിച്ചതായി കണ്ടെത്തിയത്. ഇതിൽ പതിനൊന്ന് പേരാണ് മരണമടഞ്ഞത്. മലപ്പുറത്ത് നിപ്പ രോഗബാധയുണ്ടായി ആളുകൾ മരിച്ചത് കോഴിക്കോട് നിന്നും ബാധിച്ച രോഗത്തെ തുടർന്നാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി.
പത്ത് ദിവസത്തിനകം തന്നെ രോഗബാധ പൂർണമായും നിയന്ത്രണ വിധേയമാക്കാമെന്ന് പ്രതീക്ഷിയിലാണ് നിലവിൽ ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട് വരുന്നവർക്ക് സഹായമെത്തിക്കാൻ 20 അഗം സംഘത്തെ തയ്യാറാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.
റിബവൈറിൻ എന്ന മരുന്ന് നിപ്പ വൈറസ് ബാധയ്ക്ക് മാത്രമല്ല ഉപയോഗിക്കുക. എന്നാൽ നിലവിൽ നിപ്പയക്ക് മാത്രമായി മറ്റ് മരുന്നുകൾ ഒന്നും കണ്ടെത്തിയിട്ടില്ലാത്തിതിനാൽ ഇത് തന്നെ ഉപയോഗിക്കാനാണ് നിലവിലെ തീരുമാനം.പാർശ്വഫലങ്ങളുളള ഗുളികയാണിത്. അനാവശ്യമായി ഇത് കഴിച്ചാൽ വൃക്കകളെ ബാധിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നു.