തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ വിജിലൻസ് സെൽ രൂപീകരിക്കാൻ തീരുമാനം. സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്‌ടർമാരുടെ സ്വകാര്യ പ്രാക്‌ടീസ് നിരീക്ഷിക്കാൻ വേണ്ടിയാണ് മെഡിക്കൽ സെൽ രൂപീകരിക്കുന്നത്.

ഡോക്‌ടർമാർ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയും വിജിലൻ‌സ് സെൽ പരിശോധിക്കും. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേതൃത്വം നല്‍കും. ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടു.

Read Also: പെറിയുടെ പന്തിൽ ഫോറടിച്ച് സച്ചിൻ; ക്രിക്കറ്റ് പ്രേമികൾക്ക് രോമാഞ്ചിഫിക്കേഷൻ, വീഡിയോ

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്‌ടർമാരുടെ സ്വകാര്യ പ്രാക്‌ടീസ് സർക്കാർ നിരോധിച്ചതാണ്. എന്നിട്ടും പല ഡോക്‌ടർമാരും സ്വകാര്യ പ്രാക്‌ടീസ് നടത്തുന്നുണ്ടെന്ന പല പരാതികളും സർക്കാരിനു മുന്നിലുണ്ട്.

ശസ്ത്രക്രിയക്കും പരിശോധിക്കുമായി ഡോക്‌ടർമാർ രോഗികളിൽ നിന്നും കൈക്കൂലി വാങ്ങുന്നവെന്ന പരാതികള്‍ ആരോഗ്യവകുപ്പിനും വിജിലൻസിലും ലഭിക്കുന്നുണ്ട്. ഈ സഹാചര്യത്തിലാണ് ആരോഗ്യവകുപ്പിന് കീഴിൽ ഒരു മെഡിക്കൽ വിജിലൻസ് സെൽ രൂപീകരിക്കാൻ തീരുമാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.