കൊച്ചി. കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥിനിയായ പി.വി. മാനസയെ വെടിവച്ചു കൊന്നതിന് ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. മരിച്ച രഖില്‍ ഉപയോഗിച്ചിരുന്ന തോക്കിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
രഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ജൂലൈ 12 ന് രഖിലും രണ്ട് സുഹൃത്തുക്കളും ബീഹാറിലേക്ക് പോയിരുന്നെന്നും എട്ട് ദിവസം അവിടെ തങ്ങിയാതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
യാത്രയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളറിയാന്‍ കണ്ണൂരിലുള്ള രഖിലിന്റെ സുഹൃത്തിനെ അന്വേഷണ സംഘം കോതമംഗലത്ത് എത്തിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മാനസയുടെ സഹപാഠികളായ കൂടുതല്‍ കുട്ടികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
തലയ്ക്ക് വെടിയേറ്റതാണ് ഇരുവരുടേയും മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം മാനസയുടേയും രഖിലിന്റേ ശവസംസ്കാരം നടന്നു. മാനസയുടെ പയ്യാമ്പലത്തും രഖിലിന്റെ പിണറായിലെ പൊതു സ്മശാനത്തിലും വച്ചായിരുന്നു.
Also Read: മാനസയുടെ പോസ്റ്റ് മോർട്ടം പൂർത്തിയായി; മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോയി