തിരുവന്തപുരം: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ധാരണയായതിനെ തുടർന്നാണ് സമരം മാറ്റിയത്.

ഡോക്ടർമാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതിനെതിരായാണ് ഡോക്ടർമാർ സമരം തുടങ്ങിയത്. എന്നാൽ യുവ ഡോക്ടർമാരുടെ ആവശ്യം തള്ളിയ സർക്കാർ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇന്ന് നടന്ന ചർച്ചയിൽ അദ്ധ്യാപക നിയമനത്തിൽ അടക്കം വിദ്യാർത്ഥികൾക്കുള്ള ആശങ്ക പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ പെന്‍ഷന്‍ പ്രായം 60 വയസിൽ നിന്ന് 62 ആയും ആരോഗ്യ വകുപ്പില്‍ 56ല്‍ നിന്ന് 60 ആയും ഉയര്‍ത്തിയിരുന്നു. പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാനാണ് നടപടിയെന്നായിരുന്നു സര്‍ക്കാര്‍ വാദം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ