Latest News

മെഡിക്കൽ പിജി, എസ്ഇബിസി സംവരണം: മെഡിക്കൽ വിദ്യാർത്ഥികളുടെ ഹർജി ഹൈക്കോടതി തളളി

ഒൻപത് ശതമാനം സംവരണം 27 ആക്കി ഉയർത്തിയതിനെതിരെയുള്ള ഹർജികൾ ജസ്റ്റിസ് എൻ.നഗരേഷാണ് പരിഗണിച്ചത്

safety of doctors, safety of health workers, kerala high court, safety of doctors kerala high court, attack against doctors, attack against doctors in kerala, attack against health workers in kerala, covid19, indian express malayalam, ie malayalam

കൊച്ചി: മെഡിക്കൽ പിജി, എസ്ഇബിസി സംവരണം ഒൻപതിൽ നിന്ന് 27 ആക്കിയതിന് എതിരെയും, മുന്നോക്ക വിഭാഗത്തിൽ പെട്ട സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സീറ്റ് സവരണം ചെയ്തതിനെതിരെയും ഒരു വിഭാഗം മെഡിക്കൽ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തളളി. സംവരണ ശതമാനം നിശ്ചയിക്കാനുള്ള സർക്കാരിന്റെ അവകാശം ഭരണഘടനയ്ക്ക് വിധേയമാണെന്നും, നിലവിൽ ഏർപ്പെടുത്തിയ സംവരണം ഇന്ദിര സാഹ്നി കേസിലെ സുപ്രീം കോടതി വിധിക്ക് എതിരല്ലെന്നുമുള്ള സർക്കാർ വാദം കോടതി അംഗീകരിച്ചാണ് ഉത്തരവ്.

ഒൻപത് ശതമാനം സംവരണം 27 ആക്കി ഉയർത്തിയതിനെതിരെയുള്ള ഹർജികൾ ജസ്റ്റിസ് എൻ.നഗരേഷാണ് പരിഗണിച്ചത്. സംവരണം അമ്പത് ശതമാനത്തിൽ കവിയരുതെന്ന് സുപ്രീം കോടതി നിർദേശമുണ്ടെന്നും അർഹതയുള്ളവർക്ക് സീറ്റ് നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

Read More: ‘ചുരുളി’ പ്രദർശനത്തിലൂടെ എന്തെങ്കിലും നിയമ ലംഘനം നടന്നിട്ടുണ്ടോ; അറിയിക്കാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Medical pg reservation students appeal in high court

The moderation of comments is automated and not cleared manually by malayalam.indianexpress.com