തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ 180 വിദ്യാർഥികളുടെ പ്രവേശനത്തിന് അംഗീകാരം നൽകുന്ന ബില്ലിൽ ഗവർണ്ണർ ഇന്ന് നിലപാട് എടുക്കും. ബില്ലിൽ ഇനി ഗവർണ്ണറുടെ തീരുമാനം നിർണ്ണായകമാണ്. നിയമസഭ പാസ്സാക്കിയ ബിൽ ഇന്നലെ രാത്രിയാണ് ഗവർണ്ണർക്ക് അയച്ചത്.

അതേസമയം ബില്ലിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ടു ബിജെപി നേതാക്കൾ ഇന്ന് ഗവർണറെ കാണും. വലിയ വിവാദങ്ങക്കൊടുവിൽ ആണ് സർക്കാർ ബിൽ ഗവർണ്ണർക്ക് കൈമാറിയത്. ഗവർണ്ണർ ഒപ്പിട്ടാലും സുപ്രീം കോടതിക്ക് ബിൽ അസാധുവാക്കാം.

ഫയൽ എത്തും മുന്‍പേ ഗവർണ്ണർ നിയമ വിദഗ്‌ദരുമായി ആലോചന തുടങ്ങിയിരുന്നു. ഒപ്പിടുമോ അതോ തിരിച്ചു അയക്കുമോ എന്നാണ് സർക്കാരും സുപ്രീം കോടതി പുറത്താക്കിയ എംബിബിസ് വിദ്യാർത്ഥികളും നോക്കുന്നത്. ബില്ലിനെ പിന്തുണച്ചതിൽ പഴി കേട്ട പ്രതിപക്ഷത്തിനും ഗവർണ്ണറുടെ നടപടി പ്രധാനമാണ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ