ന്യുഡൽഹി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് വർദ്ധനവിനായി മാനേജുമെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസ് രാജേന്ദ്ര ബാബുവിന്റെ അധ്യക്ഷതയിൽ ഉള്ള മേൽനോട്ട സമിതി നിശ്ചയിച്ച 5 ലക്ഷം എന്ന വാർഷിക ഫീസ് അംഗീകരിക്കാൻ ആകില്ല എന്ന് മാനേജ്മെന്രുകൾ സുപ്രീംകോടതിയെ അറിയിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ഈടാക്കിയ ഫീസ് പോലും ഈടാക്കാൻ അനുവദിക്കുന്നില്ല എന്നും മാനേജ്മെന്റുകൾ കോടതിയെ അറിയിച്ചു. എല്ലാ കോളേജുകൾക്കും ഒരു ഫീസ് പ്രായോഗികമല്ല. ഇത് സർക്കാർ പുറപ്പടിവിച്ച ഓർഡിനൻസിലെ വ്യവസ്ഥയ്ക്ക് എതിര് ആണെന്നും മാനേജ്‍മെന്റുകൾ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ