Latest News

മെഡിക്കൽ പ്രവേശന പരീക്ഷ: ഉത്തരക്കടലാസിൽ കൃത്രിമം, അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

തൃശൂർ ചാലക്കുടി സ്വദേശിനി റിതു സിബി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ.നഗരേഷിന്റെ ഉത്തരവ്

Monson Mavunkal, മോന്‍സണ്‍ മാവുങ്കല്‍, Monson Mavunkal case Kerala High court, police harassment complaint in Monson Mavunkal case, sexual harrasment, posco case, മോൺസൺ പീഡന പരാതി, Fraud Case, പുരാവസ്തു തട്ടിപ്പ്, Monson Mavunkal Fraud Case, Monson Mavunkal, Monson Mavunkal frau case Police, Monson Mavunkal frau case former DGP Loknath Behra, NK Kurian, Monson Mavunkal frau case Jiji Thomson, Monson Mavunkal frau case Crime Branch, Kerala News, latest news, Monson Mavunkal frau case news, indian express malayalam, IE Malayalam, ഐഇ മലയാളം

കൊച്ചി: മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഉത്തരക്കടലാസിൽ കൃത്രിമം നടന്നെന്ന പരാതിയിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾ പരിഗണിച്ച് അന്വേഷണം നടത്തി പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് കോടതി നിർദേശം നൽകി.

സെപ്റ്റംബർ 12ന് നടന്ന നീറ്റ് പരീക്ഷയിലെ ഉത്തരക്കടലാസിൽ കൃത്രിമം നടന്നെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തൃശൂർ ചാലക്കുടി സ്വദേശിനി റിതു സിബി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ.നഗരേഷിന്റെ ഉത്തരവ്.

ഉത്തരക്കടലാസിലെ ഒപ്പിൽ കൃതിമം നടന്നതായും മാതാപിതാക്കളുടെ പേരിൽ വ്യത്യാസം കാണിക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. ഉത്തരക്കടലാസിൽ പതിച്ച വിരലടയാളത്തിലും സംശയമുണ്ട്. റോൾ നമ്പർ രേഖപ്പെടുത്തിയതിലും പൊരുത്തക്കേട് കാണുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യഥാർത്ഥ ഉത്തരക്കടലാസ് കോടതിയിൽ ഹാജരാക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. കേസ് നവംബർ 8 ന് പരിഗണിക്കും.

Read More: ദത്ത് വിവാദം; അനുപമയുടെ അച്ഛനെതിരെ നടപടിയുമായി സിപിഎം, ലോക്കൽ കമ്മിറ്റിയിൽ നിന്ന് നീക്കി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Medical exam question paper answer sheet artificial investigation

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com