ന്യൂ​ഡ​ൽ​ഹി: സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷന്‍ ഇന്നും നാളെയുമായി നടക്കും. പ്രവേശനം സ്റ്റേ ചെയ്ത 4 മെഡിക്കല്‍ കോളജുകളെ ഒഴിവാക്കിയാകും മോപ് അപ് കൗണ്‍സിലിങ് നടക്കുക.

നാ​ലു സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലേ​ക്കു​ള്ള എംബിബിഎ​സ്​ പ്ര​വേ​ശ​ന​ത്തി​നുളള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയതിനാല്‍ ഇവയെ മാറ്റി നിര്‍ത്തും. തൊ​ടു​പു​ഴ അ​സ്​​ഹ​ർ കോളേജ്, വ​യ​നാ​ട്​ ഡിഎം കോളേ​ജ്, പാ​ല​ക്കാ​ട്​ പി.​കെ.ദാ​സ്, വ​ർ​ക്ക​ല എ​സ്ആ​ർ കോളേജു​ക​ൾ​ക്ക്​ ഹൈ​ക്കോ​ട​തി ന​ൽ​കി​യ പ്ര​വേ​ശ​ന അ​നു​മ​തി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. കേസില്‍ തീരുമാനം ആകുന്നത് വരെ സ്റ്റേ തുടരും. നാല് കോളേജുകളോടും എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കേസില്‍ വേഗം തീരുമാനം എടുക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.

ഇവയെ ഒഴിവാക്കി ബാക്കിയുള്ള കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് ഇന്നും നാളെയുമായി പ്രവേശനം നടത്തുന്നത്. 71 മെഡിക്കല്‍ സീറ്റുകളിലേക്ക് പ്രവേശനം നടക്കും. ഉയര്‍ന്ന റാങ്കുകളിലുള്ള പ്രവേശനം ഉറപ്പാക്കിയ 93 സീറ്റുകളില്‍ മാറ്റമുണ്ടാകില്ല. സ്പോട്ട് അഡ്മിഷന്‍ പൂര്‍ത്തീകരിച്ചിട്ടും വിദ്യാര്‍ത്ഥികള്‍ പ്രവേശനം തേടാതെ വന്നാല്‍ ആ സീറ്റുകളിലേക്ക് വീണ്ടും അഡ്മിഷന്‍ നടത്തും.

നാല് കോളേജുകളിലേക്കുളള പ്രവേശനം കഴിഞ്ഞ ദിവസം സ്റ്റേ ചെയ്ത കോടതിയുടെ തീരുമാനത്തിനായി ഇനിയും വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കണം. പ്രവേശനം അസാധു ആക്കിയാൽ സ്പോട്ട് അഡ്മിഷന്‍ വീണ്ടും നടത്തേണ്ടി വരും. പ്ര​വേ​ശ​ന അ​നു​മ​തി ന​ൽ​കി​യ ഹൈക്കോ​ട​തി ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന്​ ജസ്​​റ്റി​സ്​ അ​രു​ൺ മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച്​ വ്യ​ക്​​ത​മാ​ക്കിയിരുന്നു. പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തു​പോ​കേ​ണ്ടി വ​രു​മെ​ന്ന മു​ന്ന​റി​യി​പ്പും കോ​ട​തി ന​ൽ​കി. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ മി​ക്ക​വാ​റും പൂ​ർ​ത്തി​യാ​​യെ​ന്ന്​ മാ​നേ​ജ്​​മെന്റു​ക​ളും സ​ർ​ക്കാരും അ​റി​യി​ച്ചെ​ങ്കി​ലും കോ​ട​തി വ​ഴ​ങ്ങി​യി​ല്ല. ഇന്നലെ കോടതി വാദം കേട്ടെങ്കിലും ഇന്നത്തേക്ക് കേസ് മാറ്റി വയ്ക്കുകയായിരുന്നു.

സ്​​പോ​ട്ട്​ അ​ഡ്​​മി​ഷ​നി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​വേ​ശ​നം നേ​ടി​യ കാ​ര്യം മാ​നേ​ജ്​​മെന്റു​ക​ൾ സൂ​ചി​പ്പി​ച്ചു. അപ്പോഴാണ് വി​ദ്യാ​ർ​ഥി​ക​ൾ പു​റ​ത്തു​പോ​കേ​ണ്ടി വ​രു​മെ​ന്ന്​ കോ​ട​തി പ​റ​ഞ്ഞ​ത്. മെ​ഡി​ക്ക​ൽ കോളേ​ജു​ക​ൾ​ക്ക്​ നി​ല​വാ​ര​മി​ല്ലെ​ന്നും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ്​ ഈ ​വ​ർ​ഷ​ത്തെ എംബിബിഎ​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ അ​നു​മ​തി നി​ഷേ​ധി​ച്ച​തെ​ന്നും ഹൈ​ക്കോ​ട​തി ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്നു​മു​ള്ള മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​​ന്റെ ആ​വ​ശ്യ​മാ​ണ്​ സു​പ്രീം ​കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.