തിരുവനന്തപുരം: മെഡിക്കൽ പ്രവേശനം സങ്കീർണമായെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പണമുള്ളവർ പഠിച്ചാൽ മതിയെന്നാണ് സുപ്രീം കോടതി വിധിയുടെ ഉള്ളടക്കമെന്നും സ്വാശ്രയ മാനേജ്മെന്‍റുകളെ ഈ രീതിയിൽ മുന്നോട്ടുപോകാൻ അനുവദിക്കില്ല എന്നും കോടിയേരി വ്യക്തമാക്കി. ഇവരെ നിയന്ത്രിക്കാൻ കർശന നിയമം കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയ മേഖലയിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം കേരളം ഭരിച്ച യുഡിഎഫ് സർക്കാരുകളാണ്. അവരുടെ പാപഭാരം എൽഡിഎഫ് സർക്കാരിന്‍റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നവർക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ടെന്നും കോടിയേരി ഫെയ്സ്ബുക്കിൽ കുറിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.