കൊച്ചി: മെഡിക്കൽ പ്രവേശന പരീക്ഷ വിദേശത്ത് നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടേയും മെഡിക്കൽ കൗൺസിലിന്റെയും നിലപാട് കണക്കിലെടുത്താണ് ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളിയത്.

Read Also: പ്ലസ് വൺ പ്രവേശനം എങ്ങനെ? വിദ്യാഭ്യാസമന്ത്രി പറഞ്ഞത്

പരീക്ഷ മാറ്റിവയ്‌ക്കണമെന്ന ആവശ്യത്തിൽ ഇടപെടാനാവില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി.പി.ചാലിയും അടങ്ങുന്ന ബഞ്ച് വ്യക്തമാക്കി. മെഡിക്കൽ പ്രവേശന പരീക്ഷ വിദേശത്ത് നടത്താൻ ഉദ്ദേശിച്ചല്ല തയ്യാറാക്കയിട്ടുള്ളതെന്നും ഓൺലൈനായി നടത്താനാവില്ലന്നും എംസിഐ ബോധിപ്പിച്ചു. പതിനഞ്ച് ലക്ഷത്തോളം പേർ എഴുതുന്ന പരീക്ഷ പേപ്പർ പെൻ മാതൃകയിലുള്ളതാണന്നും സുതാര്യത ഉറപ്പാക്കേണ്ടതുണ്ടന്നും എംസിഐ വ്യക്തമാക്കി.

Read Also: PM Modi Addresses Nation Highlights: നിർണായക തീരുമാനം; ഗരീബ് കല്യാൺ അന്ന യോജന പദ്ധതി നീട്ടി

കോവിഡ് പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഖത്തർ കെഎംസിസി ജനറൽ സെക്രട്ടറി അബ്‌ദുൾ അസീസാണ് കോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.