കൊച്ചി: മെഡിക്കൽ പ്രവേശന പരീക്ഷക്ക് ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ആവശ്യത്തിൽ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള സാധ്യത ആരാഞ്ഞ് ഹൈക്കോടതി. ഇക്കാര്യത്തിൽ നിലപാട് തേടി വിദേശകാര്യ – വ്യോമയാന – ആഭ്യന്തര മന്ത്രാലയങ്ങളെ കോടതി കക്ഷി ചേർത്തു. 29 നകം നിലപാടറിയിക്കണം.

കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് കേരളത്തിൽ എത്താനാവില്ലെന്നും പരീക്ഷ മാറ്റി വയ്ക്കുകയോ അല്ലെങ്കിൽ സെന്ററുകൾ അനുവദിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകുകയോ വേണമെന്നാവശ്യപ്പെട്ട് ഖത്തർ കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുൾ അസീസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റെ നിർദേശം.

Read Also: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ഡല്‍ഹിയില്‍ നിന്നെത്തിയ കൊല്ലം സ്വദേശി മരിച്ചു

മെഡിക്കൽ പ്രവേശന പരീക്ഷ വിദേശത്ത് നടത്താനാവില്ലെന്ന് മെഡിക്കൽ കൗൺസിലും നാഷണൽ ടെസ്റ്റിങ് ഏജൻസിയും കോടതിയെ അറിയിച്ചു. നീറ്റ് ഓൺലൈൻ പരീക്ഷ അല്ലെന്നും പേപ്പർ പരീക്ഷ ആണെന്നും 2016 മുതലുള്ള രീതി മാറ്റാനാവില്ലെന്നും വ്യക്തമാക്കി. ജൂലൈ 26 നാണ് മെഡിക്കൽ പ്രവേശന പരീക്ഷ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.