മെഡിക്കൽ പ്രവേശന പരീക്ഷ: ഗൾഫിൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി

വിദ്യാർത്ഥികൾ സമീപിച്ചാൽ വന്ദേ ഭാരത് മിഷൻ പദ്ധതിയിലെ മാർഗനിർദേശങ്ങൾ പ്രകാരം നടപടികൾ സ്വീകരിക്കാമെന്ന് വ്യോമയാന മന്ത്രാലയം കോടതിയെ അറിയിച്ചു

exam, kerala

കൊച്ചി: മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. വിദ്യാർത്ഥികൾ സമീപിച്ചാൽ വന്ദേ ഭാരത് മിഷൻ പദ്ധതിയിലെ മാർഗനിർദേശങ്ങൾ പ്രകാരം നടപടികൾ സ്വീകരിക്കാമെന്ന് വ്യോമയാന മന്ത്രാലയം കോടതിയെ അറിയിച്ചു.

Also Read: അത് അഭിനന്ദനമല്ല, മണ്ടത്തരം തിരുത്തിയതിൽ സന്തോഷമെന്നാണ് പറഞ്ഞിരിക്കുന്നത്; സർക്കാരിനെതിരെ വീണ്ടും മുരളീധരൻ

ഇക്കാര്യത്തിൽ കോടതി കഴിഞ്ഞ ദിവസം വിവിധ മന്ത്രാലയങ്ങളുടെ നിലപാട് തേടിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് കേരളത്തിൽ എത്താനാവില്ലെന്നും പരീക്ഷ മാറ്റി വയ്ക്കുകയോ അല്ലെങ്കിൽ സെന്ററുകൾ അനുവദിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകുകയോ വേണമെന്നാവശ്യപ്പെട്ട് ഖത്തർ കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുൾ അസീസ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി പി. ചാലിയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.

Also Read: സംസ്ഥാനത്ത് ആന്റിബോഡി പരിശോധന ആരംഭിച്ചു; വിമാനത്താവളങ്ങളിൽ പ്രത്യേക സജ്ജീകരണം

മെഡിക്കൽ പ്രവേശന പരീക്ഷ വിദേശത്ത് നടത്താനാവില്ലെന്ന് മെഡിക്കൽ കൗൺസിലും നാഷണൽ ടെസ്റ്റിങ് ഏജൻസിയും കോടതിയെ അറിയിച്ചിരുന്നു. നീറ്റ് ഓൺലൈൻ പരീക്ഷ അല്ലെന്നും പേപ്പർ പരീക്ഷ ആണെന്നും 2016 മുതലുള്ള രീതി മാറ്റാനാവില്ലെന്നും വ്യക്തമാക്കി. ജൂലൈ 26 നാണ് മെഡിക്കൽ പ്രവേശന പരീക്ഷ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Medical entrance exam gulf centres plea in highcourt

Next Story
അത് അഭിനന്ദനമല്ല, മണ്ടത്തരം തിരുത്തിയതിൽ സന്തോഷമെന്നാണ് പറഞ്ഞിരിക്കുന്നത്; സർക്കാരിനെതിരെ വീണ്ടും മുരളീധരൻCovid - 19, Corona Virus V. Muraleedhran criticises CM Pinarayi Vijayan, വി. മുരളീധരൻ, പിണറായി വിജയൻ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com