മെഡിക്കൽ പ്രവേശന പരീക്ഷ: ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി നിലപാട് തേടി

നിലപാട് അറിയിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസിയോടും കോടതി നിർദേശിച്ചു

kerala High Court, ഹൈക്കോടതി, ie malayalam, ഐഇ മലയാളം

കൊച്ചി: കോവിഡ്-19 പശ്ചാത്തലത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷക്ക് ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റേയും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടേയും നിലപാട് തേടി. ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കണം. കേസിൽ കേന്ദ്ര സർക്കാരിനേയും മെഡിക്കൽ കൗൺസിലിനേയും കക്ഷി ചേർത്തു. നിലപാട് അറിയിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസിയോടും കോടതി നിർദേശിച്ചു.

ഇപ്പോഴത്തെ സാഹചര്യത്തിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കേരളത്തിൽ എത്താനാവില്ലെന്നും പരീക്ഷ മാറ്റി വയ്ക്കുകയോ അല്ലെങ്കിൽ സെന്ററുകൾ അനുവദിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകുകയോ വേണമെന്നാവശ്യപ്പെട്ട് ഖത്തർ കെഎംസിസി ജനറൽ സെക്രട്ടറി അബ്ദുൾ അസീസ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.

Read Also: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജിയെ എതിർത്ത് സർക്കാർ

ഖത്തറിൽ മാത്രം 300 വിദ്യാർഥികളുണ്ടെന്നും ജെഇഇ മെയിൻ പരീക്ഷയ്ക്ക് വിദേശത്ത് സെന്ററുകൾ അനുവദിച്ചിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് 23 ന് കോടതി പരിഗണിക്കും. ജൂലൈ 26 നാണ് മെഡിക്കൽ പരീക്ഷ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Medical entrance exam centres in gulf high court

Next Story
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജിയെ എതിർത്ത് സർക്കാർfranco mulaykkal
The moderation of comments is automated and not cleared manually by malayalam.indianexpress.com