തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യ വ​​​ർ​​​ധ​​​ന​​​യ്ക്കെ​​​തി​​​രെ സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോളേജുകളിലെ ജൂനിയർ ഡോക്ടർമാർ നടത്തി വരുന്ന പണിമുടക്ക് തുടരും. മന്ത്രിയുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

ഇതേത്തുടർന്നാണ് സമരം തുടരാൻ തീരുമാനിച്ചത്. ഒപിയിലും വാർഡിലും ഡ്യൂട്ടിക്ക് കയറില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മെഡിക്കോസ് ജോയിന്‍റ് ആക്ഷൻ കൗൺസിൽ പിരിച്ചുവിടുകയും ചെയ്തു. ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ.ശൈ​​​ല​​​ജ​​​യു​​​മാ​​​യി ഞായറാഴ്ച ന​​​ട​​​ത്തി​​​യ ച​​​ര്‍​ച്ച​​​യെ തു​​​ട​​​ര്‍​ന്നു സമരം പിൻവലിച്ചെന്ന് വാർത്തകൾ വന്നിരുന്നു.

ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക, പെൻഷൻ പ്രായം വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജൂനിയർ ഡോക്ടർമാർ സമരം നടത്തുന്നത്. സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ സമരം കാരണം രോഗികൾ ബുദ്ധിമുട്ടുകയാണ്. ഒപികളിൽ രോഗികളെ പരിശോധിക്കാനുളള ഡോക്ടർമാരുടെ കുറവാണ് ഇതിന് കാരണമായിട്ടുളളത്. സമരമില്ലെങ്കിൽ തന്നെ നീണ്ട ക്യൂവാണ് സർക്കാർ ആശുപത്രികളിൽ സാധാരണ നിലയിൽ അനുഭവപ്പെടുക. സമരം കൂടിയായപ്പോൾ ആകെ വലഞ്ഞത് സാധാരണക്കാരായ രോഗികളാണ്.

ഈ പ്രതിസന്ധി പരിഹരിക്കാൻ മറ്റ് വിഭാഗത്തിലുളള ഡോക്ടർമാരെയും ഒപിയിൽ നിയോഗിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. അവധിയിൽ പ്രവേശിച്ചിട്ടുളള ഡോക്ടർമാരോട് തിരികെ ജോലിയിൽ കയറാൻ ഹാജരാകാൻ ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.