തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ കേസില്‍ ബിജെപിയില്‍ കലഹം മുറുകുന്നു. കൃഷ്ണദാസ്, മുരളീധര വിഭാഗവും പ്രത്യേകം കേന്ദ്രനേതാക്കളെ കണ്ടു. ഇരു വിഭാഗവും കേന്ദ്ര സംഘടനാ സെക്രട്ടറി ബില്‍ സന്തോഷിനെ കണ്ടു. റിപ്പോര്‍ട്ട് ചോര്‍ത്തിയത് മുരളീധര പക്ഷമെന്ന് കൃഷ്ണദാസ് വിഭാഗം. എന്നാല്‍ പാര്‍ട്ടിയില്‍ വലിയ അഴിമതിക്കാരുണ്ടെന്ന് മുരളീധര വിഭാഗം ആരോപിച്ചു.

മെഡിക്കല്‍ കോളേജ് അഴിമതി സംബന്ധിച്ച് ബിജെപി കോര്‍കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ലഭിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ