തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ സമീപനം നിര്‍ഭാഗ്യകരവും അവഹേളനപരവുമായിപ്പോയെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

എല്ലാ ഉന്നത നേതൃയോഗങ്ങളുടെയും തുടക്കത്തിലെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തുന്നത് തികച്ചും സാധാരണ നടപടിയാണെന്നും യോഗം റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലായിരുന്നുവെങ്കില്‍ പ്രസ് സെക്രട്ടറി മുഖേന അക്കാര്യം മാന്യമായി മാധ്യമപ്രവര്‍ത്തകരെ അറിയിക്കാമായിരുന്നുവെന്നും യൂണിയന്‍ അറിയിച്ചു.

“വാര്‍ത്ത തേടിയെത്തുക എന്നത് മാധ്യമപ്രവര്‍ത്തകരുടെ സ്വാഭാവിക രീതിയും അവകാശവുമാണ്. സാധാരണപ്പെട്ട വാര്‍ത്തകളുടെ ശേഖരണം പോലും അസാധ്യമാകുന്ന സ്ഥിതിയുണ്ടായാല്‍ മാധ്യമപ്രവര്‍ത്തനത്തെ സംഘര്‍ഷഭരിതമാക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഇത് തിരിച്ചറിഞ്ഞ് തിരുത്താന്‍ തയ്യാറാകണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ