തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോണ്‍ വിളി വിവാദത്തില്‍ മാധ്യമ പ്രവർത്തകയായ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വിധി പറയും. ഒദ്യോഗിക വസതിയില്‍ വച്ച് മന്ത്രി മോശമായി സംസാരിച്ചെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തുവെന്നുമാണ് പരാതി. പെണ്‍കുട്ടിയുടെ മൊഴി ആദ്യഘട്ടത്തില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.

തനിക്കെതിരെ ഉയര്‍ന്ന ഫോണ്‍വിളി ആരോപണം അസ്വാഭികമെന്ന് എകെ ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. സംഭവത്തില്‍ ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരോപണം നേരിട്ട ശേഷം മന്ത്രിയായി തുടരുന്നത് നല്ല കീഴ്‌വഴക്കം അല്ലാത്തതിനാലാണ് രാജിവെച്ചതെന്ന് എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.