/indian-express-malayalam/media/media_files/lojkqcedokVS7juxXIN3.jpg)
ഫയൽ ചിത്രം
Kerala State Budget 2026: തിരുവനന്തപുരം: മെഡി സെപ്പ് 2.0 ഫെബ്രുവരി ഒന്ന് മുതൽ നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സർക്കാർ ജീവനക്കാരുടെ മെഡിസെപ് പദ്ധതിയിൽ കൂടുതൽ ആനുകൂല്യങ്ങളും കൂടുതൽ ആശുപത്രികളും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
Also Read: ആശ വർക്കർമാർക്ക് ആശ്വാസം, 1000 രൂപ കൂട്ടി; അങ്കണവാടി വർക്കർമാരുടെ വേതനത്തിലും വർധനവ്
വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മെഡി സെപ് മാതൃകയിൽ പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. പൊതുമേഖല സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവർക്കും മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് ലഭ്യമാക്കുമെന്ന് മന്ത്രി ബജറ്റ് അവതരണവേളയിൽ അറിയിച്ചു.
Also Read: 'സ്വപ്ന ബജറ്റല്ല, പ്രായോഗിക ബജറ്റ്': ധനമന്ത്രി
ഒന്ന് മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്ക് അപകട ഇൻഷുറൻസ്. ഹരിത കർമ്മ സേനയ്ക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ ഗ്രൂപ്പ് ഇൻഷുറൻസിനായി 100 കോടി വകയിരുത്തി. ഓട്ടോ ടാക്സി തൊഴിലാളികൾക്കും ഇൻഷുറൻസ് പരിര്ഷ ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി ആരോഗ്യ ഇൻഷുറൻസിന് 50 കോടി വകയിരുത്തി. ചെറിയ തുക അടച്ച് പദ്ധതിയിൽ ചേരാൻ കഴിയും.
Also Read: സംസ്ഥാന ബജറ്റ് അവതരണത്തിന് തുടക്കം; പ്രതീക്ഷയോടെ കേരളം
അപകടങ്ങളിൽപ്പെടുന്നവര്‍ക്ക് ചികിത്സക്കായി പുതിയ പദ്ധതി പ്രാവർത്തികമാക്കും. റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ ലഭ്യമാക്കും. സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ചികിൽസയ്ക്കായി 15 കോടി പദ്ധതിക്ക് വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു.
Also Read: തിരുവനന്തപുരം-കാസർകോട് ആർആർടിഎസ് നാലു ഘട്ടമായി; 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us