scorecardresearch

മലപ്പുറത്ത് അഞ്ചാം പനി വ്യാപനം; കേന്ദ്ര സംഘം ഇന്നെത്തും

നിലവില്‍ 130 പേര്‍ക്കാണ് ജില്ലയില്‍ അഞ്ചാം പനി സ്ഥിരീകരിച്ചിരിക്കുന്നത്

മലപ്പുറത്ത് അഞ്ചാം പനി വ്യാപനം; കേന്ദ്ര സംഘം ഇന്നെത്തും

മലപ്പുറം: ജില്ലയില്‍ അഞ്ചാം പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. കൂടുതല്‍ വാക്സിനുകള്‍ എത്തിച്ചതായാണ് ലഭിക്കുന്ന വിവരം. വാക്സിന്‍ എടുക്കാത്തവര്‍ക്ക് വീടുകളിലെത്തി ബോധവത്കരണം നല്‍കാനൊരുങ്ങുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍.

രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യസംഘം ഇന്ന് ജില്ലെയിലെത്തും. വിശദാംശങ്ങള്‍ പരിശോധിച്ചതിന് ശേഷം ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ശേഷം രോഗബാധിത മേഖലകള്‍ സന്ദര്‍ശിച്ചേക്കും.

രോഗവ്യാപനം നിരീക്ഷിക്കുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകൊപിപ്പിക്കുന്നതിലും കേന്ദ്ര സംഘം സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കും. നിലവില്‍ 130 പേര്‍ക്കാണ് ജില്ലയില്‍ അഞ്ചാം പനി സ്ഥിരീകരിച്ചിരിക്കുന്നത്.

മലപ്പുറത്തിന് പുറമെ റാഞ്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലും അഞ്ചാം പനി വ്യാപിക്കുന്നുണ്ട്. ഇവിടങ്ങളിലേക്കും പ്രത്യേക സംഘത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ചിട്ടുണ്ട്. സന്ദര്‍ശനത്തിന് ശേഷം മന്ത്രാലയത്തിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Measles spreads in malappuram more vaccines distributed