ആ​ല​പ്പു​ഴ: മീ​സി​ൽ​സ് റു​ബെ​ല്ല വാ​ക്സി​നേഷനെ വിമർശിച്ച് സിപിഎം നേതാവും അരൂർ എംഎൽഎയുമായ എ.എം.ആരിഫ് രംഗത്ത്. സർക്കാരിന്റെ കർശന നിർദ്ദേശം ഉളളത് കൊണ്ട് മാത്രമാണ് വാക്സിനേഷനെ അനുകൂലിച്ചതെന്ന് പറഞ്ഞ എംഎൽഎ തന്റെ കുട്ടികൾക്ക് യാതൊരു വാക്സിനേഷനും നൽകിയിരുന്നില്ലെന്നും വാദിച്ചു.

ഹോമിയോ ഡോക്ടർമാരുടെ ശാസ്ത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “തന്റെ നിലപാട് ഇരട്ടത്താപ്പായിരുന്നു. സർക്കാരിന്റെ കർശന നിർദ്ദേശം ഉളളത് കൊണ്ടാണ് വാക്സിനേഷനെ അനുകൂലിച്ചത്. എന്റെ കുട്ടികൾക്ക് യാതൊരു വാക്സിനും നൽകിയിരുന്നില്ല”, എംഎൽഎ പറഞ്ഞു. ഇതിന്റെ പേരിൽ കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചതായും എംഎൽഎ വ്യക്തമാക്കി.

വാ​ക്സി​നേഷനെ എതിർക്കുന്നവർ രാജ്യദ്രോഹികളല്ലെന്നും അത്തരം പ്രചാരണങ്ങൾ ഭയക്കേണ്ടതില്ലെന്നും അദ്ദേഹം സമ്മേളനത്തിൽ സംസാരിക്കവേ പറഞ്ഞു. തങ്ങളുടെ വാദമുഖങ്ങൾ വ്യക്തമായി അവതരിപ്പിക്കാൻ സാധിച്ചാൽ മതിയെന്നും എ.എം.ആരിഫ് കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ