തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തിനോട് കേരള സംസ്ഥാന സർക്കാർ കാണിച്ചത് മാതൃകാപരമായ നിലപാടാണെന്ന് തമിഴ്‌നാട്ടിലെ എംഡിഎംകെ നേതാവ് വൈകോ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ഫോണിൽ വിളിച്ചാണ് വൈകോ നന്ദി അറിയിച്ചത്.

മുരുകന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധന സഹായം നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ മുരുകന്റെ കുടുംബം സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു തീരുമാനം.

മുഴുവന്‍ പണവും ഒരുമിച്ച് ലഭ്യമാക്കുന്നതിന് പകരം പത്തുലക്ഷം രൂപ മുരുകന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. ഇതിന്റെ പലിശ കുടുംബാംഗങ്ങള്‍ക്ക് ലഭ്യമാകുന്ന വിധത്തിലാണ് പണം കൈമാറുന്നത്.

മുരുകന് ചികിത്സ നിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിലും സമൂഹമാധ്യമങ്ങളിലും മാപ്പ് പറഞ്ഞിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ