കൊച്ചി: സിനിമ സീരിയൽ താരം അശ്വതി ബാബുവിന്റെ കാക്കനാടുളള ഫ്ലാറ്റിൽനിന്ന് വിലയേറിയ ലഹരിമരുന്ന് കണ്ടെടുത്തു. തൃക്കാക്കര പൊലീസാണ് എംഡിഎംഎ പിടിച്ചെടുത്തത്.

Read More: 200 കോടിയുടെ എംഡിഎംഎ കടത്തിയത് കണ്ണൂർ സ്വദേശി; കൊച്ചിയിൽ പിടിയിൽ

1927ല്‍ കണ്ടു പിടിച്ച സിന്തറ്റിക് ഇനത്തില്‍ പെട്ട മയക്കുമരുന്നാണ് എംഡിഎംഎ എന്ന് അറിയപ്പെടുന്നത്. പൊടിരൂപത്തില്‍ ശരീരത്തിന് ഉള്ളില്‍ ചെന്നാല്‍ 40 മിനിറ്റിനുള്ളില്‍ മരുന്ന് പ്രവര്‍ത്തിച്ചു തുടങ്ങും. ഉപയോഗിക്കുന്നയാൾക്ക് ആറ് മണിക്കൂർ വര്‍ധിത വീര്യത്തോടെ പ്രവർത്തിക്കാനാവുമെന്നതാണ് എംഡിഎംഎയുടെ പ്രത്യേകത.

നടിയുടെ ഫ്ലാറ്റിൽ നിന്ന് പത്ത് ഗ്രാം എംഡിഎംഎ യാണ് പിടികൂടിയത്. ഇത്രയും എംഡിഎംഎയ്ക്ക് ഇന്ന് വിപണിയിൽ 36000 രൂപയിലേറെ വില വരും. ലഹരിമരുന്ന് ബെംഗലുരുവിൽ നിന്ന് എത്തിച്ചതാണെന്നാണ് കരുതപ്പെടുന്നത്. നടിയുടെ ഡ്രൈവറായ ബിനോയിയും പിടിയിലായിട്ടുണ്ട്.

Read More: 200 കോടി വിലയുളള മയക്കുമരുന്ന് കൊച്ചിയിലെ പാഴ്‌സൽ ഓഫീസിൽ

പാർട്ടികളിൽ ആളുകളോട് കൂടുതൽ സൗഹാർദ്ദപരമായി ഇടപെടാൻ സഹായിക്കുന്നതാണ് എംഡിഎംഎ. യാതൊരു വൈകാരിക അടുപ്പമില്ലാത്ത ആളുകളോടും അടുത്തിടപഴകാൻ ലഹരിമരുന്ന് വ്യക്തികളെ പ്രാപ്തരാക്കുമെന്ന് പഠനങ്ങൾ പറയുന്നു. തലച്ചോറിന്റെ പ്രവർത്തനത്തെ കൂടുതൽ ഊർജ്ജിതപ്പെടുത്തുന്നതാണ് ഈ ലഹരിമരുന്ന്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ