മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് വ​ൻ ലഹരി​മ​രു​ന്നു വേ​ട്ട. അഞ്ച് കോടി വിലമതിക്കുന്ന ലഹരിമരുന്നുമായി എത്തിയ സംഘത്തെ അരീക്കോട് നിന്നാണ് അറസ്റ്റ് ചെയ്തത്. എം​ഡി​എ (മെ​ഥി​ലൈ​ൻ ഡ​യോ​ക്സി അം​ഫെ​ത്താ​മി​ൻ) എ​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

പി​ടി​ച്ചെ​ടു​ത്ത ലഹരി ​മ​രു​ന്നി​ന് വി​പ​ണി​യി​ൽ അ​ഞ്ച് കോ​ടി രൂ​പ വി​ല​മ​തി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഡി​ജെ പാ​ർ​ട്ടി​ക​ൾ​ക്ക് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ല​ഹ​രി​മ​രു​ന്നാ​ണ് ഇ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഈ സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ​   പിടിയിലായവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. രഹസ്യ വിവരം ലഭിച്ചതിന് ശേഷം നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ