scorecardresearch

എം.സി.കമറുദ്ദീൻ ജയിൽ മോചിതനാകും; എല്ലാ കേസിലും ജാമ്യം

ഫാഷൻ ഗോൾഡ് ജ്വല്ലറി ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിന് രൂപ എംഎൽഎ തട്ടിയെടുത്തെന്നാണ് കേസ്

Khamarudheen

കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത മുഴുവൻ വഞ്ചന കേസുകളിലും മുസ്‌ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന് ജാമ്യം. കമറുദ്ദീൻ ജയിൽമോചിതനാകും. തട്ടിപ്പുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത ആറ് കേസുകളിലാണ് ഇന്ന് ജാമ്യം ലഭിച്ചത്. ഇതോടെ എംഎൽഎയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങി. 142 വഞ്ചന കേസുകളിലാണ് ഇതിനകം എംഎൽഎക്ക് ജാമ്യം കിട്ടിയത്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് കമറുദ്ദീൻ.

Read Also: ഓണ്‍ലൈന്‍ റമ്മികളിക്ക് കടിഞ്ഞാൺ; രണ്ടാഴ്‌ചക്കകം വിജ്ഞാപനം ഇറക്കും

ഫാഷൻ ഗോൾഡ് ജ്വല്ലറി ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിന് രൂപ എംഎൽഎ തട്ടിയെടുത്തെന്നാണ് കേസ്. എണ്ണൂറോളം പേരിൽനിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർ നൽകിയ പരാതിയിലാണ് എംഎൽഎയ്‌ക്കെതിരെ നേരത്തെ കേസെടുത്തത്. പിന്നീട് അറസ്റ്റും രേഖപ്പെടുത്തി.

എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ചുനൽകിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mc khamarudheen fashion gold scam