Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നിയമസഭാ കയ്യാങ്കളി: സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; അപ്പീല്‍ സുപ്രീം കോടതി തള്ളി
രാജ്യത്ത് 43,654 പേര്‍ക്ക് കോവിഡ്; പ്രതിദിന കേസുകളില്‍ 47 ശതമാനം വര്‍ധനവ്; 640 മരണം
Tokyo Olympics Day 5: ബാഡ്മിന്റണ്‍: പ്രതീക്ഷയായി സിന്ധു; രണ്ടാം ജയം
വാക്സിന്‍ ക്ഷാമത്തിന് പരിഹാരം; ഇന്ന് അഞ്ച് ലക്ഷം ഡോസെത്തും

വിവാദ പരാമർശം: എം.സി. ജോസഫൈൻ രാജിവച്ചു

ജോസഫൈന്റെ രാജി കാലാവധി അവസാനിക്കാൻ എട്ടു മാസം മാത്രം ബാക്കി നിൽക്കെയാണ്

Photo: Wikimedia Commons

തിരുവനന്തപുരം: വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തുനിന്ന് എം.സി.ജോസഫൈൻ രാജിവച്ചു. ചാനൽ പരിപാടിയിൽ പരാതിക്കാരിയോട് നടത്തിയ വിവാദ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ, ഇന്നു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം രാജി ആവശ്യപ്പെടുകയായിരുന്നു. വനിതാ കമ്മിഷൻ അധ്യക്ഷ പദവി കാലാവധി അവസാനിക്കാൻ എട്ടു മാസം ബാക്കിനിൽക്കെയാണ് ജോസഫൈന്റെ രാജി.

വിവാദ പരാമർശം സിപിഎമ്മിനു നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലാണ് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായത്. സംഭവം ജോസഫൈൻ വിശദീകരിച്ചെങ്കിലും പദവിയുടെ ഉത്തരവാദിത്തം മനസിലാക്കിയില്ലെന്ന വിമർശം യോഗത്തിലുയർന്നു.

ജോസഫൈന്റെ പെരുമാറ്റം തെറ്റായിപ്പോയെന്ന നിലപാടാണ് പാര്‍ട്ടിക്കുള്ളതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.കെ.ശ്രീമതി പറഞ്ഞു. ജോസഫൈൻ തെറ്റ് ഏറ്റു പറഞ്ഞതായും അവർ കൂട്ടിച്ചേർത്തു.

“ദുരിതമനുഭവിക്കുന്ന പതിനായിരക്കണക്കിന് ജീവിതങ്ങള്‍ ഇവിടെയുണ്ട്. അവരുടെയൊക്കെ അത്താണിയാണ് വനിതാ കമ്മിഷന്‍. അത്തരക്കാര്‍ പരാതി പറയുമ്പോള്‍ പെരുമാറേണ്ട രീതിയുണ്ട്. പരാതി പറഞ്ഞ് മടങ്ങുമ്പോള്‍ അവര്‍ക്ക് ഒരു ആശ്വാസം ലഭിക്കുന്ന രീതിയിലാകണം ഉത്തരവാദിത്വപ്പെട്ടവരുടെ പെരുമാറ്റം,” പി.കെ.ശ്രീമതി പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടിട്ടാണോ രാജിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടി സെക്രട്ടറി ഇക്കാര്യം വിശദീകരിക്കുമെന്നായിരുന്നു ശ്രീമതിയുടെ മറുപടി.

ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ജോസഫൈന്റെ രാജിയോട് പ്രതികരിച്ചു. “ന്യായീകരണ ക്യാപ്സൂളുകള്‍ ഇറക്കി ചിലര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു. ഡിവൈഎഫ്ഐ പോലുള്ള യുവജന സംഘടനകള്‍ പോലും അവരെ ന്യായീകരിച്ചു. അത് കേരളത്തില്‍ വിലപ്പോകില്ലെന്ന് മനസിലായപ്പോഴാണ് സിപിഎം ഇത്തരമൊരു തീരുമാനം എടുത്തത്,” സതീശന്‍ പറഞ്ഞു.

Also Read: ‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍

സംഭവത്തില്‍ സിപിഎം പ്രതിസന്ധിയിലായ സാഹചര്യത്തിൽ ജോസഫൈന്‍ ഇന്നലെ വൈകിട്ട് ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ അണയ്ക്കാന്‍ ഖേദപ്രകടനത്തിനായില്ല. പ്രതിപക്ഷ സംഘടനകള്‍ക്ക് പുറമെ ഇടത് പ്രസ്ഥാനങ്ങളും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സിപിഎം അനുഭാവികളും സഹയാത്രികരും സാംസ്കാരിക പ്രവര്‍ത്തകരും വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ രാജി ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന വ്യാപകമായി രാവിലെ മുതല്‍ ജോസഫൈനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എകെജി സെന്ററിന് മുന്നില്‍ ഉള്‍പ്പെടെ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mc josephine kerala womens commission controversial remarks resignation

Next Story
രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ല; ഐഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യംAisha Sultana, Lakshadweep
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express