തിരുവനന്തപുരം : സംസ്ഥാന വനിത കമ്മീഷൻ അദ്ധ്യക്ഷയായി എംസി ജോസഫൈൻ ചുമതലയേറ്റു. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചറുടെ സാന്നിധ്യത്തിലാണ് ജോസഫൈൻ ചുമതലയേറ്റത്. എറണാകുളം വൈപ്പിൻ സ്വദേശിയായ ജോസഫൈൻ സിപിഐഎമ്മിന്റെ കേന്ദ്രകമ്മറ്റി​ അംഗമാണ്.

ജി.സി.ഡി.എ.ചെയർപേഴ്സണും വനിതാ വികസന കോർപറേഷൻ ചെയർപേഴ്സണും അങ്കമാലി നഗരസഭാ കൗൺസിലറുമായിരുന്നു ജോസഫൈൻ. ഇതോടൊപ്പം കമ്മീഷൻ അംഗം ആയി കരുനാഗപ്പള്ളി സ്വദേശി എം.എസ്.താരയെയും ചുമതലയേറ്റു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ