scorecardresearch

തെരുവുനായ നിയന്ത്രണം: ജില്ലാ തലത്തില്‍ ഏകോപിപ്പിക്കുമെന്ന് എം ബി രാജേഷ്

തദ്ദേശ സ്ഥാപനങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. പ്രതിദിനം റിപോര്‍ട്ട് നല്‍കണമെന്നും മന്ത്രി പറഞ്ഞു.

തെരുവുനായ നിയന്ത്രണം: ജില്ലാ തലത്തില്‍ ഏകോപിപ്പിക്കുമെന്ന് എം ബി രാജേഷ്

തിരുവനന്തപുരം:സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള എബിസി പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താന്‍ നാലംഗ സമിതിയെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

നടപടികള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ തല സമിതിയുണ്ടാകും. കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സെക്രട്ടറി എന്നിവരടങ്ങുന്ന നാലംഗ സമിതിയാകും ജില്ലാ അടിസ്ഥാനത്തില്‍ ഏകോപനം നിവ്വഹിക്കുക. തദ്ദേശ സ്ഥാപനങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. പ്രതിദിനം റിപോര്‍ട്ട് നല്‍കണമെന്നും മന്ത്രി പറഞ്ഞു.

മാലിന്യം നീക്കാൻ കർശന നടപടിയെടുക്കണം. ഹോട്ടലുകള്‍, കല്യാണ മണ്ഡപം, മാസ വ്യാപാരികള്‍ അടക്കമുള്ളവരുടെ യോഗം ജില്ലാടിസ്ഥാനത്തില്‍ വിളിച്ച് ചേര്‍ക്കണം. ജില്ലാ ഭരണകൂടം ഇത് ഉറപ്പാക്കണം. ക്ലീന്‍ കേരളാ കമ്പനി വഴി മാലിന്യം സംസ്‌ക്കരിക്കണം. എംഎല്‍എമാരുടെ കൂടി നേതൃത്വത്തില്‍ മണ്ഡലം തല യോഗം വിളിക്കണം.മാലിന്യം പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് കര്‍ശനമായി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഈ വര്‍ഷം ഓഗസ്റ്റ് 22 വരെയുള്ള കണക്ക് അനുസരിച്ച് 43,571 വളര്‍ത്ത് മൃഗങ്ങളെയാണ് തെരുവുനായകള്‍ ആക്രമിച്ചത് . മൃഗസംരക്ഷണ വകുപ്പിന്റെ ഔഗ്യോഗിക കണക്ക് ആണിത്. തിരുവനന്തപുരം ജില്ലയില്‍ ശരാശരി 5000 വളര്‍ത്തു മൃഗങ്ങള്‍ക്ക് കടിയേറ്റെന്ന് സര്‍വെ പറയുന്നു.

നായ്ക്കളെ കൊല്ലുന്നതിന് നിയമ തടസ്സമുള്ള സാഹചര്യത്തില്‍ സംസ്ഥാനത്ത് ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കാന്‍ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ വിവിധ വകുപ്പുകളുടെ യോഗത്തില്‍ ധാരണയായിരുന്നു. തെരുവു നായ ശല്യം നിയന്ത്രിക്കാന്‍ ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെ ഊര്‍ജിത വാക്‌സിനേഷന്‍ ഡ്രൈവ് നടത്താനും തീരുമാനമായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mb rajesh on stray dogs control

Best of Express