/indian-express-malayalam/media/media_files/2025/12/26/trivandrum-corporation-2025-12-26-07-51-09.jpg)
ചിത്രം: വിക്കീമീഡിയ കോമൺസ്
തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലേക്കും മുന്‍സിപ്പാലിറ്റികളിലേക്കും മേയര്‍, ഡെപ്യൂട്ടി മേയര്‍, ചെയര്‍പേഴ്സണ്‍, വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയർ, ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് രാവിലെ 10.30 നും, ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30 നു ശേഷവും നടക്കും.
തിരഞ്ഞെടുപ്പ് നടന്ന ആറു കോർപറേഷനുകളിലും 86 മുനിസിപ്പാലിറ്റികളിലുമാണ് ഇന്ന് സാരഥികളെ തിരഞ്ഞെടുക്കുക. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ രാവിലെ 10.30നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ ഉച്ചയ്ക്കു ശേഷം 02.30നും നടക്കും.
ജില്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലും വരണാധികാരികളായി ജില്ലാ കലക്ടർമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അതത് സ്ഥാപനങ്ങളിലെ വരണാധികാരികൾക്കാണ് ചുമതല. മുനിസിപ്പാലിറ്റികളിൽ വരണാധികാരികളെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.
Also Read: തലസ്ഥാനത്ത് വി.വി രാജേഷ് മേയറാകും; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി
അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ചേരുന്ന അംഗങ്ങളുടെ യോഗത്തിൽ വച്ച് സ്ഥാനാർത്ഥിയെ ഒരാൾ നാമനിർദ്ദേശം ചെയ്യേണ്ടതും മറ്റൊരാൾ പിന്താങ്ങേണ്ടതുമാണ്. നാമനിർദ്ദേശം ചെയ്യപ്പെട്ടയാൾ യോഗത്തിൽ ഹാജരായിട്ടില്ലെങ്കിൽ സ്ഥാനാർത്ഥിയാകുന്നതിനുള്ള അയാളുടെ സമ്മതപത്രം ഹാജരാക്കണം. ഒരാൾ ഒന്നിൽ കൂടുതൽ പേരുകൾ നിർദ്ദേശിക്കാനോ, ഒന്നിലധികം പേരെ പിന്താങ്ങുവാനോ പാടില്ല. സംവരണം ചെയ്തിട്ടുള്ള സ്ഥാനങ്ങളിൽ മത്സരിക്കുന്ന ഒരംഗത്തിനെ മറ്റൊരാൾ നാമനിർദ്ദേശം ചെയ്യുകയോ പിന്താങ്ങുകയോ വേണ്ട.
വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വരണാധികാരി അംഗങ്ങളുടെ, കൗൺസിലർമാരുടെ സാന്നിധ്യത്തിൽ വോട്ടുകൾ എണ്ണി ഫലപ്രഖ്യാപനം നടത്തും. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ മേയർ, ചെയർപേഴ്സൺ, പ്രസിഡന്റ് എന്നിവർ വരണാധികാരിക്കു മുൻപാകെ സത്യപ്രതിജ്ഞ ചെയ്യും. ഡപ്യൂട്ടി മേയർ, മേയർ മുൻപാകെയും, വൈസ് ചെയർമാൻ, ചെയർമാൻ മുൻപാകെയും, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് മുൻപാകെയും സത്യപ്രതിജ്ഞ ചെയ്യും.
Read More: ഇനി അഞ്ചു രൂപയ്ക്ക് ഭക്ഷണം കഴിക്കാം: ഡൽഹിയിൽ അടൽ കാന്റീൻ പദ്ധതിക്ക് തുടക്കം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us