Latest News

പൊലീസിനോട് ഒന്നും മിണ്ടാതെ പ്രതി; പൊലീസുകാരിയെ കൊലപ്പെടുത്തിയ പ്രതി ആശുപത്രിയില്‍

കൊലപ്പെടുത്തുന്നതിനിടെ അജാസിനും പരുക്കേറ്റതിനാല്‍ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിലേക്ക് നീങ്ങിയില്ല

Mavelikkara murder, മാവേലിക്കര കൊലപാതകം, police woman, പൊലീസുകാരി, Murder, കൊലപാതകം, Alappuha, ആലപ്പുഴ,Police, പൊലീസ്, fire, തീവെച്ചു

ആലപ്പുഴ: മാവേലിക്കര വള്ളിക്കുന്നത് വനിതാ സിവില്‍ പോലീസ് ഓഫീസറെ ആക്രമിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ പ്രതിയും പൊലീസുകാരന്‍. . ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സി.പി.ഒ ആയ അജാസാണ് പ്രതി. വള്ളിക്കുന്നം സ്‌റ്റേഷനിലെ സി.പി.ഒയും തെക്കേമുറി വിളയില്‍ സജീവന്റെ ഭാര്യയുമായ സൗമ്യ പുഷ്പാകരന്‍ (32) ആണ് കൊല്ലപ്പെട്ടത്. പരിശീലന കാലത്ത് സൗമ്യയുടെ ട്രെയിനറായിരുന്നു അജാസെന്നാണ് പുറത്തുവരുന്ന വിവരം. മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്.

ജൂണ്‍ 9 മുതല്‍ അജാസ് അവധിയിലായിരുന്നു. ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന സൗഹൃദത്തില്‍ വിളളലുണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. പ്രതിയെ പൊലീസ് ആശുപത്രിയിലേക്കുളള വഴി ചോദ്യം ചെയ്തെങ്കിലും ഇയാള്‍ ഒന്നും മിണ്ടിയില്ല. സൗമ്യയെ കൊലപ്പെടുത്തുന്നതിനിടെ അജാസിനും പരുക്കേറ്റതിനാല്‍ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിലേക്ക് നീങ്ങിയില്ല.

Mavelikkara murder, മാവേലിക്കര കൊലപാതകം, police woman, പൊലീസുകാരി, Murder, കൊലപാതകം, Alappuha, ആലപ്പുഴ,Police, പൊലീസ്, fire, തീവെച്ചു
കൊല്ലപ്പെട്ട സൗമ്യ

33കാരനായ അജാസ് അവിവാഹിതനാണ്. പി.എസ്.സി പരീക്ഷ കഴിഞ്ഞ് സൗമ്യ വീട്ടിലേക്ക് വരികയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഡ്യൂട്ടി കഴിഞ്ഞ് വരുന്നവഴിയാണെന്നും പറയപ്പെടുന്നു. വള്ളിക്കുന്നം ആഞ്ഞിപ്പുഴ പള്ളിക്കു സമീപം ആളൊഴിഞ്ഞ കവലയില്‍ വച്ചാണ് സൗമ്യയുടെ സ്‌കൂട്ടറില്‍ പ്രതി കാറിടിച്ച് അപകടമുണ്ടാക്കിയത്. സൗമ്യ സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങുന്ന സമയം കൃത്യമായി അറിയാവുന്ന അജാസ് സ്ഥലത്ത് കാത്തുനില്‍ക്കുകയായിരുന്നു.

Read More: മാവേലിക്കരയില്‍ പൊലീസുകാരിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തി

സ്‌കൂട്ടര്‍ മറിഞ്ഞ് നിലത്തുവീണ സൗമ്യ ഓടിരക്ഷപ്പെടാന്‍ വേണ്ടി അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. കാറില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ വലിയ അളവില്‍ തന്നെ സൗമ്യയുടെ ദേഹത്ത് ഒഴിച്ചു. തീകൊളുത്തുന്നതിനിടെയാണ് അക്രമിക്കും പൊള്ളലേറ്റത്. ഇയാളുടെ വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും കത്തിപ്പോയി. സൗമ്യ സ്ഥലത്തുകിടന്നുതന്നെ മരണപ്പെട്ടു.

Mavelikkara murder, മാവേലിക്കര കൊലപാതകം, police woman, പൊലീസുകാരി, Murder, കൊലപാതകം, Alappuha, ആലപ്പുഴ,Police, പൊലീസ്, fire, തീവെച്ചു
സ്കൂട്ടറിന് പിന്നില്‍ കാറിടിപ്പിച്ചാണ് സൗമ്യയെ താഴെ വീഴ്ത്തിയത്

സൗമ്യയെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് അജാസ് എത്തിയിരുന്നത്. വാഹനമിടിപ്പിച്ചതിന് ശേഷം വെട്ടിക്കൊലപ്പെടുത്താനും അതിനും കഴിഞ്ഞില്ലെങ്കില്‍ തീകൊളുത്തുകയുമായിരുന്നു ലക്ഷ്യം. വാഹനം ഇടിച്ചതിന് ശേഷം നിസാരമായി പരുക്കേറ്റ സൗമ്യ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതി കാറില്‍ നിന്നും ചാടി ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് വെട്ടി. ഗുരുതരമായി പരുക്കേറ്റ സൗമ്യ പ്രാണഭയത്താല്‍ വീട്ടിലേക്ക് അലറി കരഞ്ഞ് കൊണ്ട് ഓടുകയായിരുന്നു. എന്നാല്‍ ഇതിനിടെ പ്രതി വണ്ടിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ എടുത്തിരുന്നു. തുടര്‍ന്ന് സൗമ്യയുടെ പിന്നാലെ എത്തിയ പെട്രോള്‍ ദേഹത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നു. സൗമ്യയുടെ വീട്ടിലും അയൽപക്കത്തും താമസക്കാരില്ലാതിരുന്നതും അക്രമിക്ക്​ സഹായകമായി.

ഇതിനിടെ അജാസിന്റെ ദേഹത്തും തീ പടര്‍ന്നിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇയാളുടെ വസ്ത്രം പൂര്‍ണമായും കത്തി നശിച്ച് തീ തൊലിയിലേക്കും പടര്‍ന്നു. നാട്ടുകാര്‍ വളഞ്ഞതോടെ പ്രതി ഓടി രക്ഷപ്പെടാനുളള ശ്രമം ഉപേക്ഷിച്ച് നിലത്തിരിക്കുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ച് അജാസിനെ വളഞ്ഞു. വസ്ത്രം കത്തി നശിച്ച അജാസിന് നാട്ടുകാര്‍ ഉടുമുണ്ടും നല്‍കി. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു.

2014ലാണ്​ ബി.എ ബിരുദധാരിയായ സൗമ്യക്ക്​ പൊലീസിൽ ജോലി ലഭിക്കുന്നത്​. തൃശൂർ പൊലീസ്​ ക്യാമ്പിൽ അജാസായിരുന്നു പരിശീലകൻ. അവിടെ​വെച്ചുണ്ടായ സൗഹൃദത്തിലെ വിള്ളലാണ്​ അക്രമത്തിന്​ കാരണമായതെന്നാണ്​ പൊലീസി​​ന്റെ പ്രാഥമിക നിഗമനം. ഭർത്താവ്​ സജീവ്​ മൂന്നാഴ്​ച മുമ്പാണ്​ ലിബിയക്ക്​ പോയത്​. കുടിവെള്ളക്ഷാമം കാരണം സൗമ്യയും മക്കളും രണ്ടാഴ്​ചയായി കൊല്ലം ക്ലാപ്പനയിലെ സ്വന്തം വീട്ടിലേക്ക്​ താമസം മാറ്റിയിരുന്നു. സ്​റ്റേഷനിൽ ഡ്യൂട്ടിക്കെത്തുമ്പോൾ വിശ്രമത്തിന്​ മാത്രമാണ്​ സംഭവം നടന്ന വീട്ടിലേക്ക്​ എത്തിയിരുന്നതെന്ന്​ ബന്ധുക്കൾ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mavelikkara murder woman police officer set on fire in kerala

Next Story
അദാനി ഗ്രൂപ്പിന് തിരുവനന്തപുരം വിമാനത്താവളം നല്‍കരുതെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
The moderation of comments is automated and not cleared manually by malayalam.indianexpress.com