മാവേലിക്കര: ഇന്നലെ രാത്രി ആർഎസ്എസ്-സിപിഎം സംഘർഷം നടന്ന മാവേലിക്കരയിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. അതേസമയം കോട്ടയത്തും ഇന്നലെ രാത്രി അക്രമ സംഭവങ്ങളുണ്ടായി.

കാഞ്ഞിരപ്പള്ളിയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ അജ്ഞാതർ എറിഞ്ഞു തകർത്തു. ഓഫീസിന് തീവയ്ക്കാനുളള ശ്രമങ്ങൾ പാളി. ഓഫീസിന് മുന്നിൽ ഇട്ടിരുന്ന ചവിട്ടി കത്തി നശിച്ചു. സ്ഫോടക വസ്തു എറിഞ്ഞപ്പോഴാണ് തീപിടിച്ചതെന്ന് സംശയിക്കുന്നു.

രണ്ട് സംഭവത്തിന് പിന്നിലും ആർഎസ്എസ് ആണ് കാരണക്കാരെന്നാണ് സിപിഎം ആരോപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ